Surah Al-Mulk — Dominion

സൂറത്തുൽമുൽക് · Surah 67 of 114 · 30 verses · Revealed in Madinah
Muhammad Asad's English translation with the Malayalam translation by K.C. Saleem.

Read Surah Al-Mulk in the app →
67:1

تَبَٰرَكَ ٱلَّذِى بِيَدِهِ ٱلْمُلْكُ وَهُوَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ﴿١﴾

HALLOWED be He in whose hand all dominion rests, since He has the power to will anything:

സർവ്വാധിപത്യം ഏതൊരുവന്റെ കൈകളിലാണോ അവൻ അത്യന്തം അനുഗ്രഹീതനായിരിക്കുന്നു, കാരണം അവൻ ഏത് കാര്യവും പ്രവർത്തിക്കാൻ കഴിവുള്ളവനാകുന്നു.

67:2

ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًۭا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ﴿٢﴾

He who has created death as well as life, 1 so that He might put you to a test [and thus show] which of you is best in conduct, and [make you realize that] He alone is almighty, truly forgiving.

നിങ്ങളിൽ ആരാണ് പ്രവൃത്തികളിൽ ഏറ്റവും ഉത്തമൻ എന്ന് നിങ്ങളെ പരീക്ഷിച്ചറിയുന്നതിനായി മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചവൻ അവൻ തന്നെയാകുന്നു. അവൻ മാത്രമാണ് പ്രതാപശാലിയും ഏറെ പൊറുക്കുന്നവനും എന്ന് (നിങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയത്രെ അത്).

67:3

ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍۢ طِبَاقًۭا ۖ مَّا تَرَىٰ فِى خَلْقِ ٱلرَّحْمَٰنِ مِن تَفَٰوُتٍۢ ۖ فَٱرْجِعِ ٱلْبَصَرَ هَلْ تَرَىٰ مِن فُطُورٍۢ﴿٣﴾

[Hallowed be] He who has created seven heavens in full harmony with one another:

ഒന്നിനോടൊന്ന് തികഞ്ഞ പൊരുത്തത്തിൽ സപ്തവാനങ്ങൾ സൃഷ്ടിച്ചവൻ പരമപരിശുദ്ധനാകുന്നു; ആ പരമകാരുണികന്റെ സൃഷ്ടിപ്പിൽ യാതൊരുവിധ ന്യൂനതയും നീ കാണുകയില്ല. എന്നാൽ നിന്റെ ദൃഷ്ടി (അതിലേക്ക്) വീണ്ടും തിരിച്ചുവിടുക: എന്തെങ്കിലും ഒരു പിഴവ് നിനക്ക് കാണാൻ കഴിയുന്നുണ്ടോ?

67:4

ثُمَّ ٱرْجِعِ ٱلْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ ٱلْبَصَرُ خَاسِئًۭا وَهُوَ حَسِيرٌۭ﴿٤﴾

Yea, turn thy vision [upon it] again and yet again: [and every time] thy vision will fall back upon thee, dazzled and truly defeated.3

അതെ, നിന്റെ ദൃഷ്ടി വീണ്ടും വീണ്ടും (അതിലേക്ക്) തിരിച്ചുവിടുക: (ഓരോ തവണയും)നിന്റെ ദൃഷ്ടി തികച്ചും മങ്ങി, പരാജയപ്പെട്ട് നിന്നിലേക്ക് തന്നെ മടങ്ങിവരും.

67:5

وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُومًۭا لِّلشَّيَٰطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ﴿٥﴾

And, indeed, We have adorned the skies nearest to the earth with lights,4 and have made them the object of futile guesses for the evil ones [from among men]:5 and for them have We readied suffering through a blazing flame

തീർച്ചയായും, സമീപവാനത്തെ നാം ദീപങ്ങളാൽ അലങ്കരിക്കുകയും, മനുഷ്യരിലെ ദുഷ്ടശക്തികൾക്ക് അവയെ ശൂന്യമായ ഊഹാപോഹങ്ങൾക്ക് വിഷയമാക്കുകയും ചെയ്തിരിക്കുന്നു: അവർക്കായി കത്തിജ്ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നാം ഒരുക്കി വെച്ചിട്ടുമുണ്ട്.

67:6

وَلِلَّذِينَ كَفَرُوا۟ بِرَبِّهِمْ عَذَابُ جَهَنَّمَ ۖ وَبِئْسَ ٱلْمَصِيرُ﴿٦﴾

for, suffering in hell awaits all who are [thus] bent on blaspheming against their Sustainer:6 and how vile a journey's end!

കാരണം, തങ്ങളുടെ നാഥനെ ഇത്തരത്തിൽ നിഷേധിക്കാൻ മുതിരുന്ന ഏവർക്കും നരകത്തിലെ ശിക്ഷ കാത്തിരിക്കുന്നുണ്ട്: അത് എത്രയോ മോശമായ സങ്കേതം!

67:7

إِذَآ أُلْقُوا۟ فِيهَا سَمِعُوا۟ لَهَا شَهِيقًۭا وَهِىَ تَفُورُ﴿٧﴾

When they are cast into that [hell], they will hear its breath indrawing as it boils up,

അവർ അതിലേക്ക് (നരകത്തിലേക്ക്) തള്ളപ്പെടുമ്പോൾ, അത് തിളച്ചുമറിയവേ അതിന്റെ ഭയാനകമായ ഇരമ്പം അവർ കേൾക്കും.

67:8

تَكَادُ تَمَيَّزُ مِنَ ٱلْغَيْظِ ۖ كُلَّمَآ أُلْقِىَ فِيهَا فَوْجٌۭ سَأَلَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ نَذِيرٌۭ﴿٨﴾

well- nigh bursting with fury; [and] every time a host [of such sinners] is flung into it, its keepers will ask them, "Has no warner ever come to you?"

കോപത്താൽ അത് പൊട്ടിത്തെറിക്കാറാകും; (അത്തരം പാപികളുടെ) ഒരു സംഘം അതിലേക്ക് തള്ളപ്പെടുമ്പോഴെല്ലാം, അതിന്റെ കാവൽക്കാർ അവരോട് ചോദിക്കും: 'ഒരു മുന്നറിയിപ്പുകാരനും നിങ്ങളുടെ അടുക്കൽ വന്നിരുന്നില്ലേ?'

67:9

قَالُوا۟ بَلَىٰ قَدْ جَآءَنَا نَذِيرٌۭ فَكَذَّبْنَا وَقُلْنَا مَا نَزَّلَ ٱللَّهُ مِن شَىْءٍ إِنْ أَنتُمْ إِلَّا فِى ضَلَٰلٍۢ كَبِيرٍۢ﴿٩﴾

They will reply: "Yea, a warner did indeed come unto us, but we gave him the lie and said, 'Never has God sent down anything [by way of revelation]! You [self-styled warners] are but lost in a great delusion!"7

അവർ മറുപടി പറയും: 'അതെ, ഞങ്ങളുടെ അടുക്കൽ ഒരു മുന്നറിയിപ്പുകാരൻ വരിക തന്നെ ചെയ്തിരുന്നു, എന്നാൽ ഞങ്ങൾ അദ്ദേഹത്തെ തള്ളിക്കളയുകയും ഇങ്ങനെ പറയുകയും ചെയ്തു: `ദൈവമൊരു ദിവ്യസന്ദേശവും ഇറക്കിയിട്ടില്ല! നിങ്ങൾ (സ്വയം പ്രഖ്യാപിത മുന്നറിയിപ്പുകാർ) വലിയൊരു വഴികേടിൽ മാത്രമാകുന്നു' എന്ന് പറയുകയുമാണ്.'

67:10

وَقَالُوا۟ لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِىٓ أَصْحَٰبِ ٱلسَّعِيرِ﴿١٠﴾

And they will add: "Had we but listened [to those warnings], or [at least] used our own reason, we would not [now] be among those who are destined for the blazing flame!"8

അവർ കൂട്ടിച്ചേർക്കുകയും ചെയ്യും: "ഞങ്ങൾ (ആ മുന്നറിയിപ്പുകൾ) ശ്രദ്ധിച്ചു കേൾക്കുകയോ, അല്ലെങ്കിൽ (കുറഞ്ഞപക്ഷം) ഞങ്ങളുടെ സ്വന്തം യുക്തി ഉപയോഗിക്കുകയോ ചെയ്തിരുന്നെങ്കിൽ, ഞങ്ങൾ (ഇന്ന്) ഈ ആളിപ്പടരുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിൽ ആകുമായിരുന്നില്ല!"!

67:11

فَٱعْتَرَفُوا۟ بِذَنۢبِهِمْ فَسُحْقًۭا لِّأَصْحَٰبِ ٱلسَّعِيرِ﴿١١﴾

Thus will they come to realize their sins: but [by that time,] remote will have become all good from those who are destined for the blazing flame.

അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെക്കുറിച്ച് ബോധ്യമുള്ളവരായിത്തീരും: എന്നാൽ (അപ്പോഴേക്കും) ആളിപ്പടരുന്ന നരകാഗ്നിയുടെ അവകാശികളായ ആ ആളുകളിൽ നിന്നും എല്ലാവിധ നന്മകളും ഏറെ അകന്നുപോയിട്ടുണ്ടാകും.

67:12

إِنَّ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ لَهُم مَّغْفِرَةٌۭ وَأَجْرٌۭ كَبِيرٌۭ﴿١٢﴾

[As against this,] behold, for those who stand in awe of God although He is beyond the reach of their perception,9 there is forgiveness in store and a great reward.

[ഇതിന് വിപരീതമായി,] തങ്ങളുടെ ഇന്ദ്രിയജ്ഞാനങ്ങൾക്ക് അതീതനായിരിക്കെത്തന്നെ തങ്ങളുടെ നാഥനെ ഭയഭക്തിയോടെ സൂക്ഷിക്കുന്നവർ ആരോ, തീർച്ചയായും അവർക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്.

67:13

وَأَسِرُّوا۟ قَوْلَكُمْ أَوِ ٱجْهَرُوا۟ بِهِۦٓ ۖ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿١٣﴾

AND [know, O men, that] whether you keep your beliefs10 secret or state them openly, He has full knowledge indeed of all that is in [your] hearts.11

(ഹേ മനുഷ്യരേ, നിങ്ങൾ അറിഞ്ഞുകൊള്ളുക) നിങ്ങളുടെ വിശ്വാസങ്ങളെ നിങ്ങൾ രഹസ്യമാക്കിവെച്ചാലും അല്ലെങ്കിൽ പരസ്യമായി പ്രസ്താവിച്ചാലും, തീർച്ചയായും (നിങ്ങളുടെ) ഹൃദയങ്ങളിൽ ഉള്ളതിനെക്കുറിച്ചെല്ലാം അവന്ന് പൂർണ്ണമായ അറിവുണ്ട്.

67:14

أَلَا يَعْلَمُ مَنْ خَلَقَ وَهُوَ ٱللَّطِيفُ ٱلْخَبِيرُ﴿١٤﴾

How could it be that He who has created [all] should not know [all]?12 Yea, He alone is unfathomable [in His wisdom], aware!13

സൃഷ്ടിച്ചവൻ അറിയാതിരിക്കുമോ? അവൻ സൂക്ഷ്മജ്ഞനും സർവ്വവും അറിയുന്നവനുമല്ലോ.

67:15

هُوَ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ ذَلُولًۭا فَٱمْشُوا۟ فِى مَنَاكِبِهَا وَكُلُوا۟ مِن رِّزْقِهِۦ ۖ وَإِلَيْهِ ٱلنُّشُورُ﴿١٥﴾

He it is who has made the earth easy to live upon:14 go about, then, in all its regions, and partake the sustenance which He provides: but [always bear in mind that] unto Him you shall be resurrected.

മനുഷ്യന് ജീവിക്കാൻ തക്കവണ്ണം ഭൂമിയെ സുമഗമമാക്കിക്കൊടുത്തത് ദൈവമാകുന്നു. അതിന്റെ നാനാഭാഗങ്ങളിലൂടെയും നിങ്ങൾ നടന്നു നീങ്ങുക, അവൻ തന്ന വിശിഷ്ടമായ വിഭവങ്ങൾ ഭുജിക്കുക. എന്നാൽ (എല്ലായ്പോഴും ഓർക്കുക,) ഓർക്കുക, ദൈവത്തിലേക്ക് തന്നെയാണ് നിങ്ങളുടെ പുനരുത്ഥാനം.

67:16

ءَأَمِنتُم مَّن فِى ٱلسَّمَآءِ أَن يَخْسِفَ بِكُمُ ٱلْأَرْضَ فَإِذَا هِىَ تَمُورُ﴿١٦﴾

Can you ever feel secure that He who is in heaven15 will not cause the earth to swallow you up when, lo and behold, it begins to quake?

ആകാശത്തിലുള്ള ദൈവത്തെക്കുറിച്ച് നിങ്ങൾ ഭയരഹിതരായിരിക്കുകയാണോ? ഭൂമി പ്രകമ്പനം കൊള്ളാൻ തുടങ്ങുമ്പോൾ, ദൈവമതിനെ പിളർന്ന് നിങ്ങളെ വിഴുങ്ങിക്കളയില്ലെന്ന് കരുതാൻ തക്കവണ്ണം നിങ്ങൾ അത്രമേൽ സുരക്ഷിതരാണോ?

67:17

أَمْ أَمِنتُم مَّن فِى ٱلسَّمَآءِ أَن يُرْسِلَ عَلَيْكُمْ حَاصِبًۭا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ﴿١٧﴾

Or can you ever feel secure that He who is in heaven will not let loose against you a deadly stormwind,16 whereupon you would come to know how [true] My warning was?

അതല്ലെങ്കിൽ, ആകാശത്തിലുള്ള ദൈവം നിങ്ങൾക്ക് നേരെ ഒരു കൊടുങ്കാറ്റഴിച്ചു വിടില്ലെന്ന് നിങ്ങൾ നിർഭയരായിരിക്കുകയാണോ? അങ്ങനെയൊരു അവസ്ഥ വരുമ്പോൾ, (എന്റെ മുന്നറിയിപ്പുകൾ) എത്രത്തോളം സത്യസന്ധമായിരുന്നു എന്ന് നിങ്ങൾ വൈകാതെ മനസ്സിലാക്കുക തന്നെ ചെയ്യും!

67:18

وَلَقَدْ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَكَيْفَ كَانَ نَكِيرِ﴿١٨﴾

And, indeed, [many of] those who lived aforetime17 did give the lie [to My warnings]: and how awesome was My rejection [of them]!

തീർച്ചയായും, അവർക്ക് മുൻപ് ജീവിച്ചിരുന്നവരിൽ (പലരും) (എന്റെ മുന്നറിയിപ്പുകളെ) നിഷേധിച്ചു തള്ളുകയുണ്ടായി; അപ്പോൾ എന്റെ ശിക്ഷ എത്ര കഠിനമായിരുന്നു!

67:19

أَوَلَمْ يَرَوْا۟ إِلَى ٱلطَّيْرِ فَوْقَهُمْ صَٰٓفَّٰتٍۢ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا ٱلرَّحْمَٰنُ ۚ إِنَّهُۥ بِكُلِّ شَىْءٍۭ بَصِيرٌ﴿١٩﴾

Have they, then, never beheld the birds above them, spreading their wings and drawing them in? None but the Most Gracious upholds them: for, verily, He keeps all things in His sight.

തങ്ങൾക്ക് മീതെ ചിറക് വിടർത്തിയും ചിറക് ഒതുക്കിയും പറക്കുന്ന പറവകളെ അവർ കണ്ടിട്ടില്ലേ? പരമകാരുണികനായ ദൈവമല്ലാതെ മറ്റാരും അവയെ താങ്ങിനിർത്തുന്നില്ല. തീർച്ചയായും അവൻ സകല വസ്തുക്കളെയും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്.

67:20

أَمَّنْ هَٰذَا ٱلَّذِى هُوَ جُندٌۭ لَّكُمْ يَنصُرُكُم مِّن دُونِ ٱلرَّحْمَٰنِ ۚ إِنِ ٱلْكَٰفِرُونَ إِلَّا فِى غُرُورٍ﴿٢٠﴾

[And] is there any, besides the Most Gracious, that could be a shield18 for you, and could succour you [against danger]? They who deny this truth are but lost in self-delusion!

പരമകാരുണികനായ ദൈവത്തിനു പുറമെ നിങ്ങൾക്ക് ഒരു സംരക്ഷണ കവചമാകാനും, ആപത്തിൽ സഹായിക്കാനും കഴിയുന്ന മറ്റാരുണ്ട്? ഈ സത്യത്തെ നിഷേധിക്കുന്നവർ കേവലം ആത്മവഞ്ചനയിൽ മാത്രമാകുന്നു!

67:21

أَمَّنْ هَٰذَا ٱلَّذِى يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُۥ ۚ بَل لَّجُّوا۟ فِى عُتُوٍّۢ وَنُفُورٍ﴿٢١﴾

Or is there any that could provide you with sustenance if He should withhold His provision [from you]? Nay, but they [who are bent on denying the truth] stubbornly persist in their disdain [of God's messages] and in their headlong flight [from Him]!

അതല്ലെങ്കിൽ, ദൈവം തന്റെ ഉപജീവനം തടഞ്ഞുവെച്ചാൽ നിങ്ങൾക്ക് അന്നം നൽകാൻ കഴിയുന്ന ആരെങ്കിലുമുണ്ടോ? അങ്ങനെയല്ല, മറിച്ച് (സത്യത്തെ നിഷേധിക്കാൻ തുനിഞ്ഞിറങ്ങിയ)അവർ തങ്ങളുടെ ധിക്കാരത്തിലും (ദൈവിക സന്ദേശങ്ങളിൽ നിന്നുള്ള) കടുത്ത നിഷേധത്തിലും അടിയുറച്ചു നിൽക്കുകയാണ് ചെയ്യുന്നത്!

67:22

أَفَمَن يَمْشِى مُكِبًّا عَلَىٰ وَجْهِهِۦٓ أَهْدَىٰٓ أَمَّن يَمْشِى سَوِيًّا عَلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٢٢﴾

But then, is he that goes along with his face close to the ground19 better guided than he that walks upright on a straight way?

അങ്ങനെയെങ്കിൽ മുഖം നിലത്തു കുത്തി നടക്കുന്നവനാണോ, അതോ നേരായ പാതയിലൂടെ നിവർന്നു നേരെ നടക്കുന്നവനാണോ കൂടുതൽ സന്മാർഗ്ഗത്തിലുള്ളവൻ?

67:23

قُلْ هُوَ ٱلَّذِىٓ أَنشَأَكُمْ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۖ قَلِيلًۭا مَّا تَشْكُرُونَ﴿٢٣﴾

SAY: "[God is] He who has brought you [all] into being, and has endowed you with hearing, and sight, and hearts:20 [yet] how seldom are you grateful!"

പറയുക: നിങ്ങളെ സൃഷ്ടിച്ചു പരിപാലിക്കുകയും, നിങ്ങൾക്ക് കേൾവിയും കാഴ്ചയും വിചാരബോധമുള്ള ഹൃദയങ്ങളും പ്രദാനം ചെയ്തതും ദൈവമാകുന്നു. (എന്നിട്ടും)വളരെക്കുറച്ച് മാത്രമേ നിങ്ങൾ നന്ദിയുള്ളവരാകുന്നുള്ളൂ!

67:24

قُلْ هُوَ ٱلَّذِى ذَرَأَكُمْ فِى ٱلْأَرْضِ وَإِلَيْهِ تُحْشَرُونَ﴿٢٤﴾

Say: "It is He who has multiplied you on earth; and it is unto Him that you shall be gathered [on resurrection]."

നീ പറയുക: "നിങ്ങളെ ഭൂമിയില്‍ പരത്തിയത് അവനാകുന്നു. അവങ്കലേക്കുതന്നെ (പുനരുത്ഥാന നാളിൽ) നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്നതുമാകുന്നു."

67:25

وَيَقُولُونَ مَتَىٰ هَٰذَا ٱلْوَعْدُ إِن كُنتُمْ صَٰدِقِينَ﴿٢٥﴾

But they [only] ask, "When is this promise to be fulfilled? [Answer this, O you who believe in it,] if you are men of truth!"

എന്നാൽ അവർ ചോദിക്കുന്നത്, "നിങ്ങൾ സത്യവാൻമാരാണെങ്കിൽ, ഈ വാഗ്ദാനം എപ്പോഴാണ് നടപ്പിലാകുന്നത്? (അതിൽ വിശ്വസിക്കുന്നവരുണ്ടെങ്കിൽ പറയൂ!)" എന്നാണ്.

67:26

قُلْ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٌۭ مُّبِينٌۭ﴿٢٦﴾

Say thou, [O Prophet:] "Knowledge thereof rests with God alone; and I am only a plain warner."

(ഹേ പ്രവാചകാ,) നീ പറയുക: "അതിനെക്കുറിച്ചുള്ള ജ്ഞാനം ദൈവത്തിങ്കൽ മാത്രമാണുള്ളത്; ഞാൻ വ്യക്തമായൊരു മുന്നറിയിപ്പുകാരൻ മാത്രമാകുന്നു.

67:27

فَلَمَّا رَأَوْهُ زُلْفَةًۭ سِيٓـَٔتْ وُجُوهُ ٱلَّذِينَ كَفَرُوا۟ وَقِيلَ هَٰذَا ٱلَّذِى كُنتُم بِهِۦ تَدَّعُونَ﴿٢٧﴾

Yet in the end, when they shall see that [fulfilment] close at hand, the faces of those who were bent on denying the truth will be stricken with grief; and they will be told, "This it is that you were [so derisively] calling for!"

എങ്കിലും ഒടുവിൽ, ആ (ശിക്ഷാവിധി) തങ്ങളുടെ തൊട്ടടുത്തെത്തിയതായി അവർ കാണുമ്പോൾ, സത്യത്തെ നിഷേധിക്കാൻ തുനിഞ്ഞ ആ ആളുകളുടെ മുഖങ്ങൾ ദുഃഖത്താൽ കറുത്തുപോകും; അപ്പോൾ അവരോട് പറയപ്പെടും: "നിങ്ങൾ (പരിഹാസത്തോടെ) ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യം ഇതാകുന്നു!" എന്ന്.

67:28

قُلْ أَرَءَيْتُمْ إِنْ أَهْلَكَنِىَ ٱللَّهُ وَمَن مَّعِىَ أَوْ رَحِمَنَا فَمَن يُجِيرُ ٱلْكَٰفِرِينَ مِنْ عَذَابٍ أَلِيمٍۢ﴿٢٨﴾

SAY [O Prophet]: "What do you think? Whether God destroys me and those who follow me, or graces us with His mercy21 - is there anyone that could protect [you] deniers of the truth from grievous suffering [in the life to come]?"

(ഹേ പ്രവാചകരേ,) നീ ചോദിക്കുക: "നിങ്ങൾ എന്താണ് കരുതുന്നത്? ദൈവമെന്നെയും എന്നെ പിന്തുടരുന്നവരെയും നശിപ്പിച്ചുകളഞ്ഞാലും, അല്ലെങ്കിൽ അവന്റെ കാരുണ്യത്താൽ ഞങ്ങളെ അനുഗ്രഹിച്ചാലും, സത്യനിഷേധികളെ (പരലോക ജീവിതത്തിൽ) കഠിനമായ ശിക്ഷയിൽ നിന്ന് കാത്തുരക്ഷിക്കാൻ ആർക്കെങ്കിലും സാധിക്കുമോ?"

67:29

قُلْ هُوَ ٱلرَّحْمَٰنُ ءَامَنَّا بِهِۦ وَعَلَيْهِ تَوَكَّلْنَا ۖ فَسَتَعْلَمُونَ مَنْ هُوَ فِى ضَلَٰلٍۢ مُّبِينٍۢ﴿٢٩﴾

Say: "He is the Most Gracious: we have attained to faith in Him, and in Him have we placed our trust; and in time you will come to know which of us was lost in manifest error."

നീ പറയുക: "അവൻ പരമകാരുണികനാകുന്നു: ഞങ്ങൾ അവനില്‍ വിശ്വസിക്കുകയും അവനില്‍ ഭരമേൽപ്പിക്കുകയും ചെയ്തിരിക്കുന്നു; നമ്മളിൽ ആരാണ് വ്യക്തമായ വഴികേടിൽ അകപ്പെട്ടിരുന്നതെന്ന് വൈകാതെ തന്നെ നിങ്ങൾ മനസ്സിലാക്കും."

67:30

قُلْ أَرَءَيْتُمْ إِنْ أَصْبَحَ مَآؤُكُمْ غَوْرًۭا فَمَن يَأْتِيكُم بِمَآءٍۢ مَّعِينٍۭ﴿٣٠﴾

Say [unto those who deny the truth]: "What do you think? If of a sudden all your water were to vanish underground, who [but God] could provide you with water from [new] unsullied springs?"22

(സത്യത്തെ നിഷേധിക്കുന്നവരോട്) നീ ചോദിക്കുക: "നിങ്ങൾ എന്താണ് കരുതുന്നത്? പെട്ടെന്നൊരു നാൾ നിങ്ങളുടെ വെള്ളമെല്ലാം ഭൂമിയുടെ അടിയിലേക്ക് വറ്റിപ്പോവുകയാണെങ്കിൽ, ശുദ്ധമായ പുതിയ നീരുറവകളിൽ നിന്നും നിങ്ങൾക്ക് വെള്ളം നൽകാൻ (ദൈവത്തിനല്ലാതെ) മറ്റാർക്കാണ് കഴിയുക?

Footnotes by Muhammad Asad

  1. 1. Since what is termed "death" is stated here to have been created, it cannot be identical with "non-existence", but obviously must have a positive reality of its own. To my mind, it connotes, firstly, the inanimate state of existence preceding the emergence of life in plants or animated beings; and, secondly, the state of transition from life as we know it in this world to the - as yet to us unimaginable - condition off existence referred to in the Qur'an as "the hereafter" or "the life to come" (al-akhirah).
  2. 2. Or: "conforming [with one another]", this being the primary significance of tibaq (sing. tabaq). For the meaning of the "seven heavens", see surah 2, note 20.
  3. 3. Sc., in its endeavour to encompass the mysteries of the universe.
  4. 4. Lit., "lamps" - i.e., stars: cf. 37:6, "We have adorned the skies nearest to the earth with the beauty of stars".
  5. 5. For the wider meaning of shayatin - a term which in this context points specifically to "the satans from among mankind, that is, the astrologers" (Baydawi) - see surah 15, note 16. As regards the term rajm (pl. rujum), which literally denotes the "throwing [of something] like a stone" - i.e., at random - it is often used metaphorically in the ssense of "speaking conjecturally" or "making [something] the object of guesswork" (Jawhari, Raghib - the latter connecting this metaphor explicitly with the above verse -, Lisan al-'Arab, Qamus, Taj al-'Arus, etc.). Cf. also 37:6-10.
  6. 6. I.e., by presuming to know what will happen in the future - a knowledge which rests with God alone. This connects with the statement in verse 4 that man can never truly unravel the mysteries of cosmic space ("the heavens"), which in its turn implies that he should not presume to foretell terrestrial events from the position and the aspects of the stars. Since only God knows "that which is beyond the reach of a created being's perception" (al-ghayb), any such attempt is a blasphemy (kufr).
  7. 7. Lit., "You are in nothing but a great error (dalal)" - thus denying the reality of divine revelation as such.
  8. 8. Reason, properly used, must lead man to a cognition of God's existence and, thus, of the fact that a definite plan underlies all His creation. A logical concomitant of that cognition is the realization that certain aspects of the divine plan touching upon human life - in particular, the distinction between right and wrong - are being continuously disclosed to man through the medium of the revelation which God bestows on His chosen message-bearers, the prophets. This innate "bond with God" (referred to in 2:27 and explained in the corresponding note 19) may be broken only at the expense of man's spiritual future, with suffering in the life to come as the inevitable alternative.
  9. 9. For this rendering of the expression bi'l-ghayb, see surah 2, note 3.
  10. 10. While the primary significance of the noun qawl is "a saying" or "an utterance", it is often used tropically in the sense of "a statement"'. i.e., of a belief, an opinion, a teaching, a doctrine, etc. In the present context it evidently relates to man's beliefs in general, be they affirmative or negative: hence the plural form in my rendering of this term.
  11. 11. I.e., He knows why one person believes in Him and another rejects this belief; hence, He takes man's innermost motivations, abilities and inabilities fully into account.
  12. 12. Lit., "Does He not know, [He] who has created?"
  13. 13. See surah 6, note 89.
  14. 14. Lit., "who has made the earth submissive (dhalulan) to you": i.e., yielding to the intelligence with which He has endowed man.
  15. 15. This expression is, of course, purely metaphorical since God is limitless in space as well as in time. Its use here is apparently meant to stress the unfathomable quality of His existence and power, which penetrates, and reveals itself in, every aspect of His cosmic creativeness, symbolized in the term "heaven".
  16. 16. Lit., "a stormwind that raises stones".
  17. 17. Lit., "before them" (min qablihim). This personal pronoun relates - as does the whole of the passage beginning with verse 13 - to people of all times, who are herewith reminded of what happened to deniers of the truth in earlier times; hence my rendering of min qablihim as "aforetime".
  18. 18. Lit., "an army".
  19. 19. Lit., "prone upon his face" - i.e., seeing only what is immediately beneath his feet, and utterly unaware of the direction into which his path is taking him: a metaphor of the spiritual obtuseness which prevents a person from caring for anything beyond his immediate, worldly concerns, and thus makes him resemble an earthworm that "goes along prone upon its face".
  20. 20. I.e., with the faculty of feeling as well as of rational thinking.
  21. 21. I.e., "Whether we succeed in spreading God's message or not, what have you unbelievers to gain?"
  22. 22. Apart from a further reminder of God's providential power (thus continuing the argument touched upon in verses 19-21), the above verse has a parabolic significance as well. Just as water is an indispensable element of all organic life, so is a constant flow of moral consciousness an indispensable prerequisite of all spiritual life and stability: and who but God could enable man to regain that consciousness after all the older ethical stimuli have dried up and "vanished underground"?