അത്തകാസുർ · Surah 102 of 114 · 8 verses · Makkah
أَلْهَىٰكُمُ ٱلتَّكَاثُرُ﴿١﴾
YOU ARE OBSESSED by greed for more and more
കൂടുതൽ കൂടുതൽ വേണമെന്നുള്ള ആർത്തി നിങ്ങളെ ബോധശൂന്യരാക്കിയിരിക്കുന്നു;
حَتَّىٰ زُرْتُمُ ٱلْمَقَابِرَ﴿٢﴾
until you go down to your graves.
നിങ്ങൾ കല്ലറകളിൽ എത്തുന്നതുവരെ.
كَلَّا سَوْفَ تَعْلَمُونَ﴿٣﴾
Nay, in time you will come to understand!
ഒരിക്കലുമല്ല, ഭാവിയിൽ നിങ്ങൾ മനസ്സിലാക്കിക്കൊള്ളും!
ثُمَّ كَلَّا سَوْفَ تَعْلَمُونَ﴿٤﴾
And once again: Nay, in time you will come to understand!
വീണ്ടും ഉറപ്പിച്ചു പറയുന്നു: അല്ല, ഭാവിയിൽ നിങ്ങൾ അത് തിരിച്ചറിയുകതന്നെ ചെയ്യും!
كَلَّا لَوْ تَعْلَمُونَ عِلْمَ ٱلْيَقِينِ﴿٥﴾
Nay, if you could but understand [it] with an understanding [born] of certainty,
അല്ല, നിങ്ങള്‍ക്ക് സുദൃഢമായ ജ്ഞാനമുണ്ടായിരുന്നുവെങ്കില്‍ (നിങ്ങൾ ഇങ്ങനെ അശ്രദ്ധരാകുമായിരുന്നില്ല)!
لَتَرَوُنَّ ٱلْجَحِيمَ﴿٦﴾
you would indeed, most surely, behold the blazing fire [of hell]!
തീർച്ചയായും, നിങ്ങൾ ആ ജ്വലിക്കുന്ന നരകാഗ്നി കാണുകതന്നെ ചെയ്യും.
ثُمَّ لَتَرَوُنَّهَا عَيْنَ ٱلْيَقِينِ﴿٧﴾
In the end you will indeed, most surely, behold it with the eye of certainty:
പിന്നീട്, തികഞ്ഞ അനുഭവജ്ഞാനത്തോടെ നിങ്ങൾ അത് കണ്ടറിയുകതന്നെ ചെയ്യും.
ثُمَّ لَتُسْـَٔلُنَّ يَوْمَئِذٍ عَنِ ٱلنَّعِيمِ﴿٨﴾
and on that Day you will most surely be called to account for [what you did with] the boon of life!
പിന്നീട്, അന്നാളില്‍ ദിവ്യാനുഗ്രഹങ്ങളെക്കുറിച്ച് (നിങ്ങൾ എന്തു ചെയ്തു എന്നതിനെക്കുറിച്ച്) നിങ്ങൾ തീർച്ചയായും ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും!