ഇബ്രാഹീം · Surah 14 of 114 · 52 verses · Makkah
الٓر ۚ كِتَٰبٌ أَنزَلْنَٰهُ إِلَيْكَ لِتُخْرِجَ ٱلنَّاسَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذْنِ رَبِّهِمْ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ﴿١﴾
Alif. Lam. Ra. A DIVINE WRIT [is this a revelation] which We have bestowed upon thee from on high in order that thou might bring forth all mankind, by their Sustainer's leave, out of the depths of darkness into the light: onto the way that leads to the Almighty, the One to whom all praise is due -
അലിഫ്.ലാം.റാ നിനക്ക് നാം മുകളിൽ നിന്ന് ഇറക്കിത്തന്ന വേദപുസ്തകമാണിത്. നിന്റെ നാഥന്റെ അനുമതിയോടെ മുഴുവൻ മനുഷ്യരെയും ഇരുളിന്റെ ആഴങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാൻ വേണ്ടി. സർവശക്തനും സ്തുത്യര്‍ഹനുമായവന്റെ വഴിയിലേക്ക്.
ٱللَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَوَيْلٌۭ لِّلْكَٰفِرِينَ مِنْ عَذَابٍۢ شَدِيدٍ﴿٢﴾
to God, unto whom all that is in the heavens and all that is on earth belongs. But woe unto those who deny the truth: for suffering severe
ആകാശഭൂമിയിലുള്ളവയുടെയെല്ലാം ഉടമയാണവൻ; എന്നാൽ സത്യം നിഷേധിക്കുന്നവർക്ക് നാശം! അവർക്ക് കഠിനമായ ശിക്ഷയുണ്ട്.
ٱلَّذِينَ يَسْتَحِبُّونَ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْءَاخِرَةِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًا ۚ أُو۟لَٰٓئِكَ فِى ضَلَٰلٍۭ بَعِيدٍۢ﴿٣﴾
awaits those who choose the life of this world as the sole object of their love, preferring it to [all thought of] the life to come, and who turn others away from the path of God and try to make it appear crooked. Such as these have indeed gone far astray!
അവർ പരലോകത്തെ (കുറിച്ചുള്ള ചിന്തയ്ക്ക്) പകരം ഇഹലോകജീവിതത്തെ മാത്രം സ്നേഹിക്കുകയും ദൈവത്തിന്റെ പാതയെ മോശമാക്കിക്കൊണ്ട് മറ്റുള്ളവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു. അവർ തീർച്ചയായും വഴികേടിൽ ഏറെ ദൂരം പിന്നിട്ടിരിക്കുന്നു!
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِۦ لِيُبَيِّنَ لَهُمْ ۖ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٤﴾
AND NEVER have We sent forth any apostle otherwise than [with a message] in his own people's tongue, so that he might make [the truth] clear unto them; but God lets go astray him that wills [to go astray], and guides him that wills [to be guided] - for He alone is almighty, truly wise.
സ്വന്തം ജനതയുടെ ഭാഷയിൽ (സന്ദേശം) വെളിപ്പെടുത്തുന്നവനല്ലാത്ത ഒരാളെയും നാം ഇതിന് മുൻപ് പ്രവാചകനായി നിയോഗിച്ചിട്ടില്ല. അവർക്ക് (സത്യം) വ്യക്തമാക്കിക്കൊടുക്കാനാണത്. എന്നാൽ (വഴി പിഴക്കാൻ) ഉദ്ദേശിച്ചവരെ അവൻ വഴികേടിലാക്കും. (നേർവഴിയിലാവാൻ) ഉദ്ദേശിച്ചവരെ അവൻ നേർവഴിയിലാക്കുകയും ചെയ്യും. അവൻ മാത്രമാണ് അജയ്യനും അഭിജ്ഞനും.
وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَٰتِنَآ أَنْ أَخْرِجْ قَوْمَكَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ وَذَكِّرْهُم بِأَيَّىٰمِ ٱللَّهِ ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍۢ لِّكُلِّ صَبَّارٍۢ شَكُورٍۢ﴿٥﴾
And [thus], indeed, have We sent forth Moses with Our messages [and this Our command]: "Lead thy people out of the depths of darkness into the light, and remind them of the Days of God!" Verily, in this [reminder] there are messages indeed for all who are wholly patient in adversity and deeply grateful [to God].
(അങ്ങനെയാണ്) നാം മോശയെ നമ്മുടെ സന്ദേശങ്ങളും ഇരുളിന്റെ ആഴങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നിന്റെ ജനതയെ നയിക്കുക. ദൈവത്തിന്റെ നാളുകളെക്കുറിച്ച് അവരെ ഓർമപ്പെടുത്തുകയും ചെയ്യുക! എന്ന കൽപനയുമായി അയച്ചത്. തീർച്ചയായും പൂർണമായി ക്ഷമ കൈക്കൊള്ളുകയും (ദൈവത്തോട്) അളവറ്റ നന്ദി കാണിക്കുകയും ചെയ്യുന്നവർക്ക് ഇതിൽ സന്ദേശങ്ങളുണ്ട്.
وَإِذْ قَالَ مُوسَىٰ لِقَوْمِهِ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ أَنجَىٰكُم مِّنْ ءَالِ فِرْعَوْنَ يَسُومُونَكُمْ سُوٓءَ ٱلْعَذَابِ وَيُذَبِّحُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ ۚ وَفِى ذَٰلِكُم بَلَآءٌۭ مِّن رَّبِّكُمْ عَظِيمٌۭ﴿٦﴾
And, lo, Moses spoke [thus] unto his people: "Remember the blessings which God bestowed upon you when He saved you from Pharaoh's people who afflicted you with cruel suffering, and slaughtered your sons, and spared [only] your women - which was an awesome trial from your Sustainer.
നോക്കുക! മോശെ തന്റെ ജനതയോട് (ഇങ്ങനെ) പറഞ്ഞു: “ദൈവം നിങ്ങളുടെ മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ ഓർക്കുക. നിങ്ങളെ കഠിനമായ പീഢനത്തിനിരയാക്കുകയും നിങ്ങളുടെ ആൺമക്കളെ കൊല ചെയ്യുകയും നിങ്ങളുടെ സ്ത്രീകളെ (മാത്രം) വെറുതെ വിടുകയും ചെയ്ത ഫറോവയുടെ ജനങ്ങളിൽ നിന്ന് അവൻ നിങ്ങളെ രക്ഷിച്ചു. നിങ്ങളുടെ നാഥങ്കൽ നിന്നുള്ള വമ്പിച്ച പരീക്ഷണം ആയിരുന്നു അത്.”
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌۭ﴿٧﴾
And [remember the time] when your Sustainer made [this promise] known: 'If you are grateful [to Me], I shall most certainly give you more and more; but if you are ungrateful, verily, My chastisement will be severe indeed!"
നിങ്ങളുടെ നാഥൻ (ഈ വാഗ്ദാനം) അറിയിച്ചത് ഓർക്കുക: “നിങ്ങൾ (എന്നോട്) നന്ദിയുള്ളവരാണെങ്കിൽ നിങ്ങൾക്ക് ഞാൻ തീർച്ചയായും ധാരാളമായി നൽകും. “ എന്നാൽ നിങ്ങൾ നന്ദികെട്ടവരാണെങ്കിൽ എന്റെ ശിക്ഷ തീർച്ചയായും കടുത്തതായിരിക്കും!”
وَقَالَ مُوسَىٰٓ إِن تَكْفُرُوٓا۟ أَنتُمْ وَمَن فِى ٱلْأَرْضِ جَمِيعًۭا فَإِنَّ ٱللَّهَ لَغَنِىٌّ حَمِيدٌ﴿٨﴾
And Moses added: "If you should [ever] deny the truth - you and whoever else lives on earth, all of you - [know that,] verily, God is indeed self-sufficient, ever to be praised!"
മോശെ പറഞ്ഞു: “നിങ്ങൾ (എന്നെങ്കിലും) സത്യം നിഷേധിക്കുകയാണെങ്കിൽ- നിങ്ങളും ഭൂമിയിലുള്ളവരൊക്കെയും- (അറിയുക), തീർച്ചയായും ദൈവം സ്വയം പര്യാപ്തനാണ്, എക്കാലവും സ്തുത്യർഹനുമാണ്!”
أَلَمْ يَأْتِكُمْ نَبَؤُا۟ ٱلَّذِينَ مِن قَبْلِكُمْ قَوْمِ نُوحٍۢ وَعَادٍۢ وَثَمُودَ ۛ وَٱلَّذِينَ مِنۢ بَعْدِهِمْ ۛ لَا يَعْلَمُهُمْ إِلَّا ٱللَّهُ ۚ جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَٰتِ فَرَدُّوٓا۟ أَيْدِيَهُمْ فِىٓ أَفْوَٰهِهِمْ وَقَالُوٓا۟ إِنَّا كَفَرْنَا بِمَآ أُرْسِلْتُم بِهِۦ وَإِنَّا لَفِى شَكٍّۢ مِّمَّا تَدْعُونَنَآ إِلَيْهِ مُرِيبٍۢ﴿٩﴾
HAVE THE STORIES of those [deniers of the truth] who lived before you never yet come within your ken - [the stories of] the people of Noah, and of [the tribes of] 'Ad and Thamud, and of those who came after them? None knows them [now] save God. There came unto them their apostles with all evidence of the truth - but they covered their mouths with their hands and answered: "Behold, we refuse to regard as true the message with which you [claim to] have been entrusted; and, behold, we are in grave doubt, amounting to suspicion, about [the meaning of] your call to us!"
നിങ്ങൾക്ക് മുൻപുണ്ടായിരുന്നവരുടെ (സത്യനിഷേധികളുടെ) വൃത്താന്തങ്ങൾ നിങ്ങളുടെ അറിവിന്റെ പരിധിക്കുള്ളിൽ ഇതുവരെ വന്നിട്ടില്ലേ? നോഹയുടെ ജനതയുടെയും ആദിന്റെയും ഥമൂദിന്റെയും (ഗോത്രങ്ങളുടെയും) അവർക്ക് ശേഷം വന്നവരുടെയും (കഥകൾ)? ദൈവത്തിനല്ലാതെ മറ്റാർക്കും അവരെ (ഇപ്പോൾ) അറിയില്ല. എല്ലാ തെളിവുകളുമായി അവരുടെ അടുക്കൽ പ്രവാചകന്മാർ വന്നു- എന്നാൽ അവർ കൈകൾ കൊണ്ട് അവരുടെ വായകൾ മൂടുകയും അവരോട് ഇങ്ങനെ പറയുകയും ചെയ്തു: “നിങ്ങൾക്ക് നൽകപ്പെട്ട (എന്നു നിങ്ങൾ അവകാശപ്പെടുന്ന) സന്ദേശത്തെ സത്യമായി കാണാൻ ഞങ്ങൾ വിസമ്മതിക്കുന്നു; തീർച്ചയായും നിങ്ങളുടെ ക്ഷണം (അതിന്റെ അര്‍ത്ഥം) ഞങ്ങളിൽ ആശങ്കാജനകമായ സംശയം ജനിപ്പിച്ചിട്ടുണ്ട്.’
۞ قَالَتْ رُسُلُهُمْ أَفِى ٱللَّهِ شَكٌّۭ فَاطِرِ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ يَدْعُوكُمْ لِيَغْفِرَ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرَكُمْ إِلَىٰٓ أَجَلٍۢ مُّسَمًّۭى ۚ قَالُوٓا۟ إِنْ أَنتُمْ إِلَّا بَشَرٌۭ مِّثْلُنَا تُرِيدُونَ أَن تَصُدُّونَا عَمَّا كَانَ يَعْبُدُ ءَابَآؤُنَا فَأْتُونَا بِسُلْطَٰنٍۢ مُّبِينٍۢ﴿١٠﴾
Said the apostles sent unto them: "Can there be any doubt about [the existence and oneness of] God, the Originator of the heavens and the earth? It is He who calls unto you, so that He may forgive you [whatever is past] of your sins and grant you respite until a term [set by Him is fulfilled]." [But] they replied: "You are nothing but mortal men like ourselves! You want to turn us away from what our forefathers were wont to worship: well, then, bring us a clear proof [of your being God's message-bearers]!"
പ്രവാചകന്മാർ അവരോടു പറഞ്ഞു: “ആകാശഭൂമികൾ സൃഷ്ടിച്ച ദൈവത്തെ (അവന്റെ ഉണ്മയെയും ഏകത്വത്തെയും) കുറിച്ച് സംശയമുണ്ടാകുമോ? അവന്‍ നിങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു. (കഴിഞ്ഞു പോയ) പാപങ്ങൾക്ക് നിങ്ങൾക്ക് മാപ്പേകാനും (അവനുദ്ദേശിച്ച) ഒരു നാൾ വരെ നിങ്ങൾക്ക് അവധി നൽകാനും.” (പക്ഷെ) അവർ ഉത്തരം നൽകി: “നിങ്ങളും ഞങ്ങളെ പോലെ വെറും മനുഷ്യരാണ്! ഞങ്ങളുടെ പൂര്‍വപിതാക്കള്‍തൊട്ട് ആരാധിച്ചുവരുന്ന മൂര്‍ത്തികളെ ആരാധിക്കുന്നതിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ; അങ്ങനെയാണെങ്കിൽ (നിങ്ങൾ ദൈവദൂതന്മാരാണെന്നതിന്റെ) ഖണ്ഡിതമായ തെളിവ് ഞങ്ങൾക്ക് കൊണ്ടുവരൂ!”
قَالَتْ لَهُمْ رُسُلُهُمْ إِن نَّحْنُ إِلَّا بَشَرٌۭ مِّثْلُكُمْ وَلَٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦ ۖ وَمَا كَانَ لَنَآ أَن نَّأْتِيَكُم بِسُلْطَٰنٍ إِلَّا بِإِذْنِ ٱللَّهِ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ﴿١١﴾
Their apostles answered them: "True, we are nothing but mortal men like yourselves: but God bestows His favour upon whomever He wills of His servants. Withal, it is not within our power to bring you a proof [of our mission], unless it be by God's leave - and [so] it is in God that all believers must place their trust.
അവരുടെ പ്രവാചകന്മാർ അവർക്ക് ഉത്തരം നൽകി: “സത്യം, ഞങ്ങളും നിങ്ങളെ പോലെ നശ്വരരായ മനുഷ്യർ തന്നെയാണ്: എന്നാൽ തന്റെ ദാസന്മാരുടെ കൂട്ടത്തിൽ താൻ ഇച്ഛിക്കുന്നവരുടെ മേൽ അവൻ അനുഗ്രഹം ചൊരിയുന്നു. തീർച്ചയായും ദൈവത്തിന്റെ അനുമതിയോടെയല്ലാതെ നിങ്ങൾക്ക് (ഞങ്ങളുടെ ദൗത്യത്തിന്റെ) തെളിവു നൽകാനുള്ള കഴിവ് ഞങ്ങൾക്കില്ല. അതിനാൽ സത്യവിശ്വാസികൾ ദൈവത്തിലാണ് ഭാരമേൽപിക്കേണ്ടത്.”
وَمَا لَنَآ أَلَّا نَتَوَكَّلَ عَلَى ٱللَّهِ وَقَدْ هَدَىٰنَا سُبُلَنَا ۚ وَلَنَصْبِرَنَّ عَلَىٰ مَآ ءَاذَيْتُمُونَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُتَوَكِّلُونَ﴿١٢﴾
And how could we not place our trust in God, seeing that it is He who has shown us the path which we are to follow?" "Hence, we shall certainly bear with patience whatever hurt you may do us: for, all who have trust [in His existence] must place their trust in God [alone]!"
“ഞങ്ങൾക്ക് വഴി കാണിച്ചു തന്ന ദൈവത്തിനു മേൽ ഞങ്ങൾ എന്തിന് ഭരമേൽപിക്കാതിരിക്കണം? അതിനാൽ നിങ്ങൾ ഞങ്ങളുടെ മേൽ അടിച്ചേൽപിക്കുന്ന ഏതു പീഢനവും ഞങ്ങൾ സഹിക്കും: കാരണം (ദൈവം ഉണ്ടെന്ന്) വിശ്വസിക്കുന്നവർ അവനിൽ മാത്രമാണ് ഭരമേല്‍പിക്കേണ്ടത്!”
وَقَالَ ٱلَّذِينَ كَفَرُوا۟ لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَآ أَوْ لَتَعُودُنَّ فِى مِلَّتِنَا ۖ فَأَوْحَىٰٓ إِلَيْهِمْ رَبُّهُمْ لَنُهْلِكَنَّ ٱلظَّٰلِمِينَ﴿١٣﴾
But they who denied the truth spoke [thus] unto their apostles: "We shall most certainly expel you from our land, unless you return forthwith to our ways!" Whereupon their Sustainer revealed this to His apostles: "Most certainly shall We destroy these evildoers,
എന്നാൽ സത്യനിഷേധികൾ അവരുടെ ദൂതരോട് (ഇങ്ങനെ) പറഞ്ഞു: “നിങ്ങൾ ഞങ്ങളുടെ മാർഗങ്ങളിലേക്ക് തിരിച്ചു വന്നില്ലെങ്കിൽ തീർച്ചയായും നിങ്ങളെ ഞങ്ങൾ നാടുകടത്തും!” അപ്പോള്‍ നാഥന്‍ അവര്‍ക്ക് ബോധനം നല്‍കി:: “തീര്‍ച്ചയായും ഈ ധിക്കാരികളെ നാം നശിപ്പിക്കുന്നതാകുന്നു.
وَلَنُسْكِنَنَّكُمُ ٱلْأَرْضَ مِنۢ بَعْدِهِمْ ۚ ذَٰلِكَ لِمَنْ خَافَ مَقَامِى وَخَافَ وَعِيدِ﴿١٤﴾
and most certainly shall We cause you to dwell on earth [long] after they have passed away: this is [My promise] unto all who stand in awe of My presence, and stand in awe of My warning!"
അവര്‍ക്കുശേഷം നിങ്ങളെ (ഏറെക്കാലം) ഈ ഭൂമിയില്‍ അധിവസിപ്പിക്കുകയും ചെയ്യും.” എന്റെ സന്നിധിയിൽ ഭയഭക്തിയോടെ നിൽക്കുകയും എന്റെ മുന്നറിയിപ്പിനെ ഭയഭക്തിയോടെ നോക്കിക്കാണുകയും ചെയ്യുന്ന ജനങ്ങൾക്കുള്ള എന്റെ (വാഗ്ദാനം) ആണിത്!
وَٱسْتَفْتَحُوا۟ وَخَابَ كُلُّ جَبَّارٍ عَنِيدٍۢ﴿١٥﴾
And they prayed [to God] that the truth be made to triumph. And [thus it is:] every arrogant enemy of the truth shall be undone [in the life to come],
അവർ സത്യത്തിന്റെ വിജയത്തിനു വേണ്ടി (ദൈവത്തോടു) പ്രാര്‍ത്ഥിക്കുകയും ചെയ്തു. (അങ്ങനെ) അഹങ്കാരിയായ ഓരോ സത്യവിരോധിയും (പരലോകത്ത്) പരാജിതരാവാൻ പോവുന്നു.
مِّن وَرَآئِهِۦ جَهَنَّمُ وَيُسْقَىٰ مِن مَّآءٍۢ صَدِيدٍۢ﴿١٦﴾
with hell awaiting him; and he shall be made to drink of the water of most bitter distress,
അവരെ നരകാഗ്നി കാത്തു നിൽക്കുന്നുണ്ട്; ഏറ്റവും കയ്പേറിയ പീഢനത്തിന്റെ പാനീയം അവനവിടെ കുടിക്കാൻ ലഭിക്കുകയും ചെയ്യും.
يَتَجَرَّعُهُۥ وَلَا يَكَادُ يُسِيغُهُۥ وَيَأْتِيهِ ٱلْمَوْتُ مِن كُلِّ مَكَانٍۢ وَمَا هُوَ بِمَيِّتٍۢ ۖ وَمِن وَرَآئِهِۦ عَذَابٌ غَلِيظٌۭ﴿١٧﴾
gulping it [unceasingly,] little by little, and yet hardly able to swallow it. And death will beset him from every quarter - but he shall not die: for [yet more] severe suffering lies ahead of him.
(നിർത്താതെ) അൽപാൽപമായി അതിറക്കും. എന്നാൽ വളരെ വിഷമിച്ച് മാത്രമേ അതവന്റെ തൊണ്ടയിൽ നിന്നിറങ്ങൂ. എല്ലാ വശങ്ങളിൽ നിന്നും മരണം അവനെ തേടിവരികയും ചെയ്യും- എന്നാൽ അവൻ മരിക്കില്ല. കാരണം (ഇനിയും) ഒരുപാട് ക്ലേശങ്ങൾ അവനെ കാത്തിരിക്കുന്നുണ്ട്.
مَّثَلُ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ ۖ أَعْمَٰلُهُمْ كَرَمَادٍ ٱشْتَدَّتْ بِهِ ٱلرِّيحُ فِى يَوْمٍ عَاصِفٍۢ ۖ لَّا يَقْدِرُونَ مِمَّا كَسَبُوا۟ عَلَىٰ شَىْءٍۢ ۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلْبَعِيدُ﴿١٨﴾
[This, then, is] the parable of those who are bent on denying their Sustainer: all their works are as ashes which the wind blows about fiercely on a stormy day: [in the life to come,] they cannot achieve any benefit whatever from all [the good] that they may have wrought: for this [denial of God] is indeed the farthest one can go astray.
തങ്ങളുടെ നാഥനെ നിഷേധിക്കാനുറച്ചവരുടെ ഉദാഹരണം (ആണിത്): അവരുടെ എല്ലാ പ്രവർത്തനങ്ങളും കൊടുങ്കാറ്റില്‍പെട്ട ചാരം പോലെയാകുന്നു. അവർ ചെയ്തിരിക്കാവുന്ന നല്ല കാര്യാങ്ങളെക്കൊണ്ട് (പരലോകത്ത്) അവർക്ക് ഒരുപകാരവും ഉണ്ടാവുകയില്ല. കാരണം, ഈ (ദൈവനിഷേധം) തന്നെയാണ് വിദൂരമായ മാർഗഭ്രംശം.
أَلَمْ تَرَ أَنَّ ٱللَّهَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ إِن يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍۢ جَدِيدٍۢ﴿١٩﴾
ART THOU NOT aware that God has created the heavens and the earth in accordance with [an inner] truth? He can, if He so wills, do away with you and bring forth a new mankind [in your stead]:
(ആന്തരികമായ) ഒരു സത്യത്തിന്റെ അടിസ്ഥാനത്തിലാണ് ദൈവം ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചതെന്ന് നിനക്ക് ബോധ്യമില്ലേ? അവനിച്ഛിച്ചാൽ നിന്നെ ഉന്മൂലനം ചെയ്യുകയും (പകരം) പുതിയൊരു മനുഷ്യരാശിയെ കൊണ്ടുവരികയും ചെയ്യും.
وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٍۢ﴿٢٠﴾
nor is this difficult for God.
ഇത് ദൈവത്തിന് ഒട്ടും പ്രയാസമുള്ള കാര്യമല്ല.