THE MESSAGE OF THE QURAN

Surah Al-Mu'minun — The Believers

അല്‍ മുഅ്മിനൂന്‍ · Surah 23 of 114 · 118 verses · Makkah

23:1

قَدْ أَفْلَحَ ٱلْمُؤْمِنُونَ﴿١﴾

TRULY, to a happy state shall attain the believers:

തീര്‍ച്ചയായും, സന്തോഷകരമായ അവസ്ഥയിലേക്ക് വിശ്വാസികള്‍ എത്തിച്ചേരും.

23:2

ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ﴿٢﴾

those who humble themselves in their prayer,

അവര്‍ തങ്ങളുടെ പ്രാര്‍ഥനയില്‍ താഴ്‌മയുള്ളവരായിരിക്കും.

23:3

وَٱلَّذِينَ هُمْ عَنِ ٱللَّغْوِ مُعْرِضُونَ﴿٣﴾

and who turn away from all that is frivolous,

അനാവശ്യ കാര്യങ്ങളില്‍ നിന്നു പിന്തിരിയുന്നവരാണവര്‍.

23:4

وَٱلَّذِينَ هُمْ لِلزَّكَوٰةِ فَٰعِلُونَ﴿٤﴾

and who are intent on inner purity;

ആന്തരിക വിശുദ്ധിയെ ലക്ഷ്യം വെക്കുന്നവരാണവര്‍.

23:5

وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ﴿٥﴾

and who are mindful of their chastity,

തങ്ങളുടെ പവിത്രതയില്‍ ശ്രദ്ധയുള്ളവരാകുന്നു അവര്‍.

23:6

إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ﴿٦﴾

[not giving way to their desires] with any but their spouses - that is, those whom they rightfully possess [through wedlock] -: for then, behold, they are free of all blame,

ശരിയായ രീതിയില്‍ വിവാഹം ചെയ്ത് തങ്ങളുടേതാക്കിയ ഇണകളൊഴികെ അവര്‍ മറ്റാരുമായും തങ്ങളുടെ കാമനകള്‍ക്ക് സമീപിക്കുന്നില്ല. അപ്പോള്‍ അവര്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തരാണ്.

23:7

فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ﴿٧﴾

whereas such as seek to go beyond that [limit) are truly transgressors;

എന്നാല്‍, ആ (പരിധി) കടന്നുപോകാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും അതിക്രമികള്‍ തന്നെയാകുന്നു.

23:8

وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ﴿٨﴾

and who are faithful to their trusts and to their pledges,

അവര്‍ തങ്ങളുടെ വിശ്വാസങ്ങളോടും തങ്ങൾ എടുത്ത പ്രതിജ്ഞകളോടും സത്യസന്ധത പുലര്‍ത്തുന്നവരായിരിക്കും.

23:9

وَٱلَّذِينَ هُمْ عَلَىٰ صَلَوَٰتِهِمْ يُحَافِظُونَ﴿٩﴾

and who guard their prayers [from all worldly intent].

[എല്ലാ ലൗകിക ഉദ്ദേശ്യങ്ങളില്‍ നിന്നും]അവര്‍ തങ്ങളുടെ പ്രാര്‍ത്ഥനകളെ സംരക്ഷിക്കുന്നു.

23:10

أُو۟لَٰٓئِكَ هُمُ ٱلْوَٰرِثُونَ﴿١٠﴾

It is they, they who shall be the inheritors

അവരാകുന്നു അനന്തരാവകാശികള്‍.

23:11

ٱلَّذِينَ يَرِثُونَ ٱلْفِرْدَوْسَ هُمْ فِيهَا خَٰلِدُونَ﴿١١﴾

that will inherit the paradise; [and) therein shall they abide.

അവര്‍ സ്വര്‍ഗത്തിന്റെ അനന്തരാവകാശികളായിരിക്കും. അവർ അതില്‍ നിത്യവാസികളായിരിക്കും.

23:12

وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن سُلَٰلَةٍۢ مِّن طِينٍۢ﴿١٢﴾

NOW, INDEED, We create man out of the essence of clay,

അപ്പോള്‍, നിശ്ചയം, കളിമണ്ണിന്റെ സത്തില്‍ നിന്നാണ് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്.

23:13

ثُمَّ جَعَلْنَٰهُ نُطْفَةًۭ فِى قَرَارٍۢ مَّكِينٍۢ﴿١٣﴾

and then We cause him to remain as a drop of sperm in [the womb's) firm keeping,

പിന്നീട് ഗര്‍ഭപാത്രത്തിന്റെ]സുരക്ഷിത സ്ഥാനത്ത് ഒരു ബീജകണമായി നാം അവനെ നിര്‍ത്തി.

23:14

ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةًۭ فَخَلَقْنَا ٱلْعَلَقَةَ مُضْغَةًۭ فَخَلَقْنَا ٱلْمُضْغَةَ عِظَٰمًۭا فَكَسَوْنَا ٱلْعِظَٰمَ لَحْمًۭا ثُمَّ أَنشَأْنَٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَٰلِقِينَ﴿١٤﴾

and then We create out of the drop of sperm a germ-cell, and then We create out of the germ-cell an embryonic lump, and then We create within the embryonic lump bones, and then We clothe the bones with flesh - and then We bring [all) this into being as a new creation: hallowed, therefore, is God, the best of artisans!

എന്നിട്ട് ഒരു തുള്ളി ബീജത്തില്‍ നിന്ന് ഒരു ബീജകോശത്തെ നാം സൃഷ്ടിക്കുന്നു, തുടര്‍ന്ന് ബീജകോശത്തില്‍ നിന്ന് ഒരു ഭ്രൂണപിണ്ഡത്തെ നാം സൃഷ്ടിക്കുന്നു, തുടര്‍ന്ന് ഭ്രൂണപിണ്ഡത്തില്‍ നിന്ന് അസ്ഥികള്‍ നാം സൃഷ്ടിക്കുന്നു, തുടര്‍ന്ന് അസ്ഥികളെ മാംസം ധരിപ്പിക്കുന്നു, എന്നിട്ട് ഇവയെല്ലാം ചേര്‍ത്ത് ഒരു (പുതിയ) സൃഷ്ടിയെ നാം കൊണ്ടുവരുന്നു. അതിനാല്‍, ഏറ്റവും ഉത്തമ സ്രഷ്ടാവായ ദൈവം എത്ര പരിശുദ്ധന്‍!

23:15

ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ﴿١٥﴾

And then, behold! after all this, you are destined to die;

പിന്നീട്, നിശ്ചയം, ഇതെല്ലാം കഴിഞ്ഞ് നിങ്ങള്‍ മരണപ്പെടുക തന്നെ ചെയ്യും.

23:16

ثُمَّ إِنَّكُمْ يَوْمَ ٱلْقِيَٰمَةِ تُبْعَثُونَ﴿١٦﴾

and then, behold! you shall be raised from the dead on Resurrection Day.

പിന്നീട്, നിശ്ചയം, പുനരുത്ഥാന നാളില്‍ നിങ്ങള്‍ മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും.

23:17

وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَآئِقَ وَمَا كُنَّا عَنِ ٱلْخَلْقِ غَٰفِلِينَ﴿١٧﴾

And, indeed, We have created above you seven [celestial] orbits; and never are We unmindful of [any aspect of Our) creation.

നിശ്ചയം, നാം നിങ്ങള്‍ക്കു മുകളില്‍ ഏഴു[ഭ്രമണപഥങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. നാം നമ്മുടെ സൃഷ്ടിപ്പിന്റെ (ഏതൊരു വശത്തെക്കുറിച്ചും) അശ്രദ്ധയുള്ളവനല്ല.

23:18

وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍۢ فَأَسْكَنَّٰهُ فِى ٱلْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍۭ بِهِۦ لَقَٰدِرُونَ﴿١٨﴾

And We send down water from the skies in accordance with a measure [set by Us], and then We cause it to lodge in the earth: but, behold, We are most certainly able to withdraw this [blessing)!

നാം നിശ്ചയിച്ച]അളവിനനുസരിച്ച് നാം ആകാശത്തു നിന്ന് വെള്ളം ഭൂമിയിലേക്ക് ഇറക്കുന്നു, എന്നിട്ട് അതിനെ ഭൂമിയില്‍ തങ്ങിനിര്‍ത്തുന്നു. എന്നാല്‍, നിശ്ചയം, ഈ[അനുഗ്രഹത്തെ]ഇല്ലാതാക്കാനും നമുക്ക് കഴിയും!

23:19

فَأَنشَأْنَا لَكُم بِهِۦ جَنَّٰتٍۢ مِّن نَّخِيلٍۢ وَأَعْنَٰبٍۢ لَّكُمْ فِيهَا فَوَٰكِهُ كَثِيرَةٌۭ وَمِنْهَا تَأْكُلُونَ﴿١٩﴾

And by means of this [water] We bring forth for you gardens of date-palms and vines, wherein you have fruit abundant and whereof you eat,

അതിനാല്‍ [വെള്ളത്താല്‍] നാം നിങ്ങള്‍ക്ക് ഈന്തപ്പനകളും മുന്തിരിത്തോപ്പുകളും ഒരുക്കിയിരിക്കുന്നു, അതില്‍ നിങ്ങള്‍ക്കായി ധാരാളം പഴവര്‍ഗങ്ങളുണ്ട്, നിങ്ങള്‍ക്ക് ഭക്ഷിക്കാനായി.

23:20

وَشَجَرَةًۭ تَخْرُجُ مِن طُورِ سَيْنَآءَ تَنۢبُتُ بِٱلدُّهْنِ وَصِبْغٍۢ لِّلْءَاكِلِينَ﴿٢٠﴾

as well as a tree that issues from [the lands adjoining] Mount Sinai, yielding oil and relish for all to eat.

സീനാ പര്‍വ്വതത്തില്‍ [ചെന്നെത്തുന്ന ഭൂമിയില്‍] നിന്നും ഉത്ഭവിക്കുന്ന മരവും നിങ്ങള്‍ക്കായുണ്ട്, എണ്ണയും മറ്റു സ്വാദുള്ള ഭക്ഷണങ്ങളും അത് നിങ്ങള്‍ക്ക് നൽകുന്നു

Continue reading all 118 verses →
Loading the reader…