THE MESSAGE OF THE QURAN

Surah Al-Infitar — The Cleaving Asunder

അൽ ഇൻഫിത്വാർ · Surah 82 of 114 · 19 verses · Makkah

82:1

إِذَا ٱلسَّمَآءُ ٱنفَطَرَتْ﴿١﴾

WHEN THE SKY is cleft asunder,

ആകാശം പൊട്ടിപ്പിളരുമ്പോൾ,

82:2

وَإِذَا ٱلْكَوَاكِبُ ٱنتَثَرَتْ﴿٢﴾

and when the stars are scattered,

നക്ഷത്രങ്ങൾ ഉതിർന്നു ചിതറുമ്പോൾ,

82:3

وَإِذَا ٱلْبِحَارُ فُجِّرَتْ﴿٣﴾

and when the seas burst beyond their bounds,

കടലുകൾ അതിരുകൾ ഭേദിച്ച് തിളച്ചു മറിയുമ്പോൾ,

82:4

وَإِذَا ٱلْقُبُورُ بُعْثِرَتْ﴿٤﴾

and when the graves are overturned

കുഴിമാടങ്ങൾ കീഴ്‌മേൽ മറിക്കപ്പെടുമ്പോൾ,

82:5

عَلِمَتْ نَفْسٌۭ مَّا قَدَّمَتْ وَأَخَّرَتْ﴿٥﴾

every human being will [at last] comprehend, what he has sent ahead and what he has held back [in this world].

ഓരോ മനുഷ്യനും താൻ (ഈ ലോകത്ത്) മുൻകൂട്ടി ചെയ്തതുവെച്ചതും ചെയ്യാതെ പിന്നേക്ക് മാറ്റിവെച്ചതും എന്താണെന്ന് (ഒടുവിൽ) മനസ്സിലാക്കും.

82:6

يَٰٓأَيُّهَا ٱلْإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ﴿٦﴾

O MAN! What is it that lures thee away from thy bountiful Sustainer,

അല്ലയോ മനുഷ്യാ! ഉദാരനായ നിന്റെ നാഥനിൽ നിന്നും നിന്നെ അകറ്റിക്കളഞ്ഞത് എന്താണ്?

82:7

ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ﴿٧﴾

who has created thee, and formed thee in accordance with what thou art meant to be, and shaped thy nature in just proportions,

അവൻ നിന്നെ സൃഷ്ടിക്കുകയും, നീ എന്തായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടുവോ അതിനനുസൃതമായി നിന്നെ രൂപപ്പെടുത്തുകയും, നിന്റെ പ്രകൃതത്തെ കൃത്യമായ അനുപാതത്തിൽ ക്രമീകരിക്കുകയും ചെയ്തവനത്രെ.

82:8

فِىٓ أَىِّ صُورَةٍۢ مَّا شَآءَ رَكَّبَكَ﴿٨﴾

having put thee together in whatever form He willed [thee to have]?

ഏതു രൂപത്തിലാണോ അവൻ ഉദ്ദേശിച്ചത്, (ആ രൂപത്തിൽ) അവൻ നിന്നെ സംയോജിപ്പിച്ചു?

82:9

كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ﴿٩﴾

Nay, [O men,] but you [are lured away from God whenever you are tempted to] give the lie to [God's] Judgment!

അല്ല ,(ഓ മനുഷ്യരേ), എങ്കിലും നിങ്ങൾ (ദൈവത്തിൽ നിന്ന് വഴി തെറ്റിക്കപ്പെട്ട്) (ദൈവത്തിന്റെ) ന്യായവിധിയെ നിഷേധിക്കുകയാണ്!

82:10

وَإِنَّ عَلَيْكُمْ لَحَٰفِظِينَ﴿١٠﴾

And yet, verily, there are ever-watchful forces over you,

എന്നിട്ടും, തീർച്ചയായും നിങ്ങളുടെ മേൽ എപ്പോഴും കാവൽ നിൽക്കുന്ന ശക്തികളുണ്ട്,"

82:11

كِرَامًۭا كَٰتِبِينَ﴿١١﴾

noble, recording,

മാന്യരും രേഖപ്പെടുത്തുന്നവരുമായ,"

82:12

يَعْلَمُونَ مَا تَفْعَلُونَ﴿١٢﴾

aware of whatever you do!

നിങ്ങൾ ചെയ്യുന്നതെന്തും നന്നായി അറിയുന്നവരുമായ (മേല്‍നോട്ടക്കാർ)!

82:13

إِنَّ ٱلْأَبْرَارَ لَفِى نَعِيمٍۢ﴿١٣﴾

Behold, [in the life to come] the truly virtuous: will indeed be in bliss,

തീർച്ചയായും, (വരാനിരിക്കുന്ന ജീവിതത്തിൽ) സജ്ജനം നിത്യാനന്ദത്തിലായിരിക്കും,

82:14

وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍۢ﴿١٤﴾

whereas, behold, the wicked will indeed be in a blazing fire

എന്നാൽ തീർച്ചയായും, ദുഷ്ടന്മാർ ആളിക്കത്തുന്ന നരകാഗ്നിയിലായിരിക്കും,

82:15

يَصْلَوْنَهَا يَوْمَ ٱلدِّينِ﴿١٥﴾

[a fire] which they shall enter on Judgment Day,

(ആ നരകാഗ്നിയിൽ) ന്യായവിധി നാളിൽ അവർ അതിൽ പ്രവേശിക്കും,"

82:16

وَمَا هُمْ عَنْهَا بِغَآئِبِينَ﴿١٦﴾

and which they shall not [be able to] evade.

അതിൽ നിന്നും അവർക്ക് ഒഴിഞ്ഞുമാറാൻ (സാധിക്കുകയുമില്ല)."

82:17

وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ﴿١٧﴾

And what could make thee conceive what that Judgment Day will be?

ആ ന്യായവിധി നാൾ എന്താണെന്ന് നിനക്ക് മനസ്സിലാക്കിത്തരുന്നത് എന്താണ്?

82:18

ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ﴿١٨﴾

And once again: What could make thee conceive what that Judgment Day will be?

വീണ്ടും, ന്യായവിധി ദിവസം എന്നാൽ എന്താണെന്ന് നിനക്ക് എന്ത് അറിവാണ് ഉള്ളത്?

82:19

يَوْمَ لَا تَمْلِكُ نَفْسٌۭ لِّنَفْسٍۢ شَيْـًۭٔا ۖ وَٱلْأَمْرُ يَوْمَئِذٍۢ لِّلَّهِ﴿١٩﴾

[It will be] a Day when no human being shall be of the least avail to another human being: for on that Day [it will become manifest that] all sovereignty is God's alone.

(അത്) യാതൊരു മനുഷ്യനും മറ്റൊരു മനുഷ്യന് ഒട്ടും ഉപകാരപ്പെടാത്ത ഒരു ദിവസമായിരിക്കും; എന്തെന്നാൽ അന്ന് (വ്യക്തമാകും,) എല്ലാ ആധിപത്യവും ദൈവത്തിന്‌ മാത്രമുള്ളതാണെന്ന്.

Loading the reader…