THE MESSAGE OF THE QURAN

Surah Al-Layl — The Night

അൽ ലയ്ൽ · Surah 92 of 114 · 21 verses · Makkah

92:1

وَٱلَّيْلِ إِذَا يَغْشَىٰ﴿١﴾

CONSIDER the night as it veils [the earth] in darkness,

ഇരുട്ടിൽ (ഭൂമിയെ) മൂടിക്കളയുന്ന രാത്രിയെക്കുറിച്ച് ചിന്തിക്കുക,

92:2

وَٱلنَّهَارِ إِذَا تَجَلَّىٰ﴿٢﴾

and the day as it rises bright!

വെളിച്ചത്തോടെ ഉദിച്ചുയരുന്ന പകലിനെക്കുറിച്ചും!

92:3

وَمَا خَلَقَ ٱلذَّكَرَ وَٱلْأُنثَىٰٓ﴿٣﴾

Consider the creation of the male and the female!

ആണും പെണ്ണുമായി സൃഷ്ടിച്ചതിനെക്കുറിച്ചും!

92:4

إِنَّ سَعْيَكُمْ لَشَتَّىٰ﴿٤﴾

Verily, [O men,] you aim at most divergent ends!

തീർച്ചയായും, (ഓ മനുഷ്യരേ,) നിങ്ങളുടെ പ്രയത്‌നങ്ങള്‍ ബഹുവിധമാകുന്നു.

92:5

فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ﴿٥﴾

Thus, as for him who gives [to others] and is conscious of God,

അതിനാൽ, (മറ്റുള്ളവർക്ക്) നൽകുകയും ദൈവത്തെക്കുറിച്ച് ബോധവാനായിരിക്കുകയും ചെയ്തവൻ ആരോ,

92:6

وَصَدَّقَ بِٱلْحُسْنَىٰ﴿٦﴾

and believes in the truth of the ultimate good -

പരമമായ നന്മയുടെ സത്യത്തിൽ വിശ്വസിക്കുകയും ചെയ്തവൻ ആരോ

92:7

فَسَنُيَسِّرُهُۥ لِلْيُسْرَىٰ﴿٧﴾

for him shall We make easy the path towards [ultimate] ease.

അവന് (ആത്യന്തികമായ) എളുപ്പത്തിലേക്കുള്ള വഴി നാം സൌകര്യപ്പെടുത്തിക്കൊടുക്കുന്നതാണ്.

92:8

وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ﴿٨﴾

But as for him who is niggardly, and thinks that he is self-sufficient,

എന്നാൽ പിശുക്ക് കാണിക്കുകയും, താൻ സ്വയംപര്യാപ്തനാണെന്ന് കരുതുകയും ചെയ്തവൻ ആരോ,

92:9

وَكَذَّبَ بِٱلْحُسْنَىٰ﴿٩﴾

and calls the ultimate good a lie

പരമമായ സത്യത്തെ കളവാക്കി തള്ളുകയും ചെയ്തവൻ ആരോ —

92:10

فَسَنُيَسِّرُهُۥ لِلْعُسْرَىٰ﴿١٠﴾

for him shall We make easy the path towards hardship:

അവന് നാം ദുര്‍ഘടമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കുന്നതാണ്:

92:11

وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ﴿١١﴾

and what will his wealth avail him when he goes down [to his grave]?

അവൻ (തന്റെ കുഴിമാടത്തിലേക്ക്) പോകുമ്പോൾ അവന്റെ ധനം അവന് എന്ത് പ്രയോജനമാണുണ്ടാക്കുക?

92:12

إِنَّ عَلَيْنَا لَلْهُدَىٰ﴿١٢﴾

BEHOLD, it is indeed for Us to grace [you] with guidance;

തീർച്ചയായും, (നിങ്ങൾക്ക്) സന്മാർഗ്ഗം അരുളുക എന്നത് നമ്മുടെ ബാധ്യതയത്രേ;

92:13

وَإِنَّ لَنَا لَلْءَاخِرَةَ وَٱلْأُولَىٰ﴿١٣﴾

and, behold, Ours is [the dominion over] the life to come as well as [over] this earlier part [of your life]:

തീർച്ചയായും, വരാനിരിക്കുന്ന ജീവിതത്തിന്റെയും അത് പോലെ (നിങ്ങളുടെ ജീവിതത്തിന്റെ) ആദ്യഭാഗത്തിന്റെയും മേൽ (ആധിപത്യം നമുക്കുള്ളത് തന്നെയാണ്).

92:14

فَأَنذَرْتُكُمْ نَارًۭا تَلَظَّىٰ﴿١٤﴾

and so I warn you of the raging fire -

അതിനാൽ ആളിക്കത്തുന്ന നാരാകാഗ്നിയെക്കുറിച്ച് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു

92:15

لَا يَصْلَىٰهَآ إِلَّا ٱلْأَشْقَى﴿١٥﴾

[the fire] which none shall have to endure but that most hapless wretch

പരമ നിർഭാഗ്യവാനായ ആ ദുഷ്ടനല്ലാതെ മറ്റാരും അതിൽ വെന്തുരുകേണ്ടി വരികയില്ല,

92:16

ٱلَّذِى كَذَّبَ وَتَوَلَّىٰ﴿١٦﴾

who gives the lie to the truth and turns away [from it].

സത്യത്തെ നിഷേധിക്കുകയും (അതിൽ നിന്ന്) തിരിഞ്ഞുകളയുകയും ചെയ്തവൻ."

92:17

وَسَيُجَنَّبُهَا ٱلْأَتْقَى﴿١٧﴾

For, distant from it shall remain he who is truly conscious of God:

എന്നാൽ ദൈവത്തെക്കുറിച്ച് യഥാർത്ഥ ബോധമുള്ളവൻ അതിൽ നിന്നും അകലെയായിരിക്കും:

92:18

ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ﴿١٨﴾

he that spends his possessions [on others] so that he might grow in purity

ആത്മവിശുദ്ധി കൈവരിക്കുന്നതിനായി തന്റെ സമ്പത്ത് (മറ്റുള്ളവർക്കായി) ചെലവഴിക്കുന്നവൻ;

92:19

وَمَا لِأَحَدٍ عِندَهُۥ مِن نِّعْمَةٍۢ تُجْزَىٰٓ﴿١٩﴾

not as payment for favours received,

അവൻ അത് ചെയ്യുന്നത് തനിക്ക് ലഭിച്ച ഏതെങ്കിലും ഔദാര്യത്തിനുള്ള പ്രത്യുപകാരമായിട്ടല്ല.

92:20

إِلَّا ٱبْتِغَآءَ وَجْهِ رَبِّهِ ٱلْأَعْلَىٰ﴿٢٠﴾

but only out of a longing for the countenance of his Sustainer, the All-Highest:

തന്റെ അത്യുന്നതനായ നാഥന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് മാത്രം.

Continue reading all 21 verses →
Loading the reader…