Surah Al-Haqqah — The Laying-Bare Of The Truth

സൂറത്തുൽഹാഖ്ഖ · Surah 69 of 114 · 52 verses · Revealed in Makkah
Muhammad Asad's English translation with the Malayalam translation by K.C. Saleem.

Read Surah Al-Haqqah in the app →
69:1

ٱلْحَآقَّةُ﴿١﴾

OH, THE LAYING-BARE of the truth!1

എത്ര വിസ്മയകരം സത്യത്തിന്റെ ആ അനാവരണം!

69:2

مَا ٱلْحَآقَّةُ﴿٢﴾

How awesome that laying-bare of the truth!

എന്താണ് സത്യത്തിന്റെ ആ അനാവരണം!

69:3

وَمَآ أَدْرَىٰكَ مَا ٱلْحَآقَّةُ﴿٣﴾

And what could make thee conceive what that laying-bare of the truth will be?2

സത്യത്തിന്റെ അനാവരണം എന്താണെന്ന് നിനക്കെന്തറിയാം?

69:4

كَذَّبَتْ ثَمُودُ وَعَادٌۢ بِٱلْقَارِعَةِ﴿٤﴾

THE LIE gave [the tribes of] Thamud and 'Ad to [all tidings of] that sudden calamity!3

ഥമൂദ്, ആദ് ഗോത്രങ്ങൾ ആകസ്മികമായി വന്നുപതിക്കുന്ന ആ മഹാവിപത്തിനെ തള്ളിപ്പറഞ്ഞിരുന്നു!

69:5

فَأَمَّا ثَمُودُ فَأُهْلِكُوا۟ بِٱلطَّاغِيَةِ﴿٥﴾

Now as for the Thamud - they were destroyed by a violent upheaval [of the earth];4

അതിൽ ഥമൂദ് ഗോത്രം അതിശക്തമായൊരു ഭൂകമ്പത്താൽ നശിപ്പിക്കപ്പെട്ടു;

69:6

وَأَمَّا عَادٌۭ فَأُهْلِكُوا۟ بِرِيحٍۢ صَرْصَرٍ عَاتِيَةٍۢ﴿٦﴾

and as for the 'Ad - they were destroyed by a storm wind furiously raging,

ആദ് ഗോത്രമാകട്ടെ, അത്യുഗ്രമായി വീശിയടിക്കുന്ന കൊടുങ്കാറ്റിലൂടെ നശിപ്പിക്കപ്പെട്ടു,

69:7

سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍۢ وَثَمَٰنِيَةَ أَيَّامٍ حُسُومًۭا فَتَرَى ٱلْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍۢ﴿٧﴾

which He willed against them for seven nights and eight days without cease, so that in the end thou couldst see those people laid low [in death], as though they were so many [uprooted] trunks of hollow palm trees:

അവൻ അത് ഏഴ് രാവുകളും എട്ട് പകലുകളും തുടർച്ചയായി അവർക്കെതിരെ തിരിച്ചുവിട്ടു; അങ്ങനെ ഒടുവിൽ, ആ ജനങ്ങൾ ഉള്ളു പൊള്ളയായ ഈന്തപ്പനത്തടികൾ വേരോടെ പിഴുതെറിയപ്പെട്ടത് പോലെ (മരണപ്പെട്ട്) അവിടെ വീണുകിടക്കുന്നത് നിനക്ക് കാണാമായിരുന്നു.

69:8

فَهَلْ تَرَىٰ لَهُم مِّنۢ بَاقِيَةٍۢ﴿٨﴾

and dost thou now see any remnant of them?

ഇപ്പോൾ അവരിൽ അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ?

69:9

وَجَآءَ فِرْعَوْنُ وَمَن قَبْلَهُۥ وَٱلْمُؤْتَفِكَٰتُ بِٱلْخَاطِئَةِ﴿٩﴾

And there was Pharaoh, too, and [many of] those who lived before him, and the cities that were overthrown5 - [all of them] indulged in sin upon sin

അവിടെ ഫറവോനും, അവന് മുൻപ് ജീവിച്ചിരുന്നവരിൽ പലരും, കീഴ്മേൽ മറിയപ്പെട്ട ആ നഗരവാസികളും - (അവരെല്ലാം) പാപത്തിന്മേൽ പാപങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നു;

69:10

فَعَصَوْا۟ رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةًۭ رَّابِيَةً﴿١٠﴾

and rebelled against their Sustainer's apostles: and so He took them to task with a punishing grasp exceedingly severe!

തങ്ങളുടെ നാഥന്റെ ദൂതന്മാരെ അവർ ധിക്കരിക്കുകയും ചെയ്തു: തന്മൂലം അവന്‍ അങ്ങേയറ്റം കഠിനമായൊരു ശിക്ഷാനടപടിയിലൂടെ അവരെ പിടികൂടുക തന്നെ ചെയ്തു!

69:11

إِنَّا لَمَّا طَغَا ٱلْمَآءُ حَمَلْنَٰكُمْ فِى ٱلْجَارِيَةِ﴿١١﴾

[And] behold: when the waters [of Noah's flood] burst beyond all limits, it was We who caused you6 to be borne [to safety] in that floating ark,

(ഓർക്കുക): (നോഹയുടെ പ്രളയ)ത്തിലെ വെള്ളം എല്ലാ പരിധികളും ലംഘിച്ച് ഉയർന്നപ്പോൾ, നിങ്ങളെ ആ ഒഴുകുന്ന പെട്ടകത്തിൽ സുരക്ഷിതമായി വഹിച്ചുകൊണ്ട് പോയത് നാമാകുന്നു.

69:12

لِنَجْعَلَهَا لَكُمْ تَذْكِرَةًۭ وَتَعِيَهَآ أُذُنٌۭ وَٰعِيَةٌۭ﴿١٢﴾

so that We might make all this7 a [lasting] reminder to you all, and that every wide-awake ear might consciously take it in.

ഇതെല്ലാം നിങ്ങൾക്ക് (ശാശ്വതമായ) ഒരു സ്മാരകമാക്കാനും ജാഗ്രതയുള്ള കാതുകൾ ആ ഓർമ കാത്തുസൂക്ഷിക്കാനും വേണ്ടിയത്രെ അത്.

69:13

فَإِذَا نُفِخَ فِى ٱلصُّورِ نَفْخَةٌۭ وَٰحِدَةٌۭ﴿١٣﴾

Hence, [bethink yourselves of the Last Hour,] when the trumpet [of judgment] shall be sounded with a single blast,

അതിനാൽ (ആ അന്ത്യസമയത്തെക്കുറിച്ച് ഓർക്കുക,) കാഹളത്തിൽ ഒരൊറ്റ തവണ ഊതപ്പെടുമ്പോൾ,

69:14

وَحُمِلَتِ ٱلْأَرْضُ وَٱلْجِبَالُ فَدُكَّتَا دَكَّةًۭ وَٰحِدَةًۭ﴿١٤﴾

and the earth and the mountains shall be lifted up and crushed with a single stroke!

ഭൂമിയും പർവ്വതങ്ങളും ഉയർത്തപ്പെടുകയും, ഒരൊറ്റയടിക്ക് അവ ഉടച്ച് തകർക്കപ്പെടുകയും ചെയ്യുമ്പോൾ!

69:15

فَيَوْمَئِذٍۢ وَقَعَتِ ٱلْوَاقِعَةُ﴿١٥﴾

And so, that which must come to pass8 will on that day have come to pass;

അങ്ങനെ, സംഭവിക്കേണ്ട അനിവാര്യമായ ആ കാര്യം അന്നാളിലാണ്, സമാഗതമാവുക.

69:16

وَٱنشَقَّتِ ٱلسَّمَآءُ فَهِىَ يَوْمَئِذٍۢ وَاهِيَةٌۭ﴿١٦﴾

and the sky will be rent asunder9 - for, frail will it have become on that Day - ;

ആകാശം പിളർന്നുമാറുകയും ചെയ്യും — കാരണം, ആ ദിവസം അത് അങ്ങേയറ്റം ദുർബ്ബലമായിത്തീർന്നിരിക്കും;

69:17

وَٱلْمَلَكُ عَلَىٰٓ أَرْجَآئِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍۢ ثَمَٰنِيَةٌۭ﴿١٧﴾

and the angels [will appear] at its ends,10 and, above them, eight will bear aloft on that Day the throne of thy Sustainer's almightiness....11

മാലാഖമാർ അതിന്റെ അതിരുകളിൽ പ്രത്യക്ഷപ്പെടും, ആ ദിവസം നിന്റെ നാഥന്റെ പരമാധികാരത്തിന്റെ സിംഹാസനത്തെ എട്ട് മലക്കുകൾ തങ്ങൾക്ക് മുകളിലായി വഹിക്കുന്നതുമായിരിക്കും.

69:18

يَوْمَئِذٍۢ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌۭ﴿١٨﴾

On that Day you shall be brought to judgment: not [even] the most hidden of your deeds will remain hidden.

ആ ദിവസം നിങ്ങൾ വിചാരണയ്ക്കായി ഹാജരാക്കപ്പെടും: നിങ്ങളുടെ ഒരൊറ്റ നിഗൂഢരഹസ്യവും അന്ന് ഒളിച്ചുവെക്കപ്പെടുകയില്ല.

69:19

فَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقْرَءُوا۟ كِتَٰبِيَهْ﴿١٩﴾

Now as for him whose record shall be placed in his right hand,12 he will exclaim: "Come you all!" Read this my record!

എന്നാൽ, ഏതൊരുവന്റെ കർമ്മരേഖയാണോ അവന്റെ വലതുകൈയിൽ നൽകപ്പെടുന്നത്, അവൻ (സന്തോഷത്തോടെ) വിളിച്ചുപറയും: "നിങ്ങളെല്ലാവരും ഇങ്ങോട്ട് വരുവിൻ! എന്റെ ഈ കർമ്മരേഖ വായിച്ചുനോക്കൂ!

69:20

إِنِّى ظَنَنتُ أَنِّى مُلَٰقٍ حِسَابِيَهْ﴿٢٠﴾

Behold, I did know that [one day] I would have to face my account!13

തീർച്ചയായും, (ഒരു ദിവസം) എനിക്ക് എന്റെ വിചാരണയെ നേരിടേണ്ടിവരുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു!"

69:21

فَهُوَ فِى عِيشَةٍۢ رَّاضِيَةٍۢ﴿٢١﴾

And so he will find himself in a happy state of life,

അങ്ങനെ അവൻ പരമാനന്ദകരമായൊരു ജീവിതത്തിലായിരിക്കും,

69:22

فِى جَنَّةٍ عَالِيَةٍۢ﴿٢٢﴾

in a lofty paradise,

ഉന്നതമായ സ്വർഗ്ഗത്തോപ്പുകളിൽ.

69:23

قُطُوفُهَا دَانِيَةٌۭ﴿٢٣﴾

with its fruits within easy reach.

അതിലെ പഴങ്ങൾ എളുപ്പത്തിൽ പറിച്ചെടുക്കാവുന്ന പാകത്തിൽ സമീപസ്ഥമായിരിക്കും.

69:24

كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَآ أَسْلَفْتُمْ فِى ٱلْأَيَّامِ ٱلْخَالِيَةِ﴿٢٤﴾

[And all who are thus blest will be told:] "Eat and drink with good cheer in return for all [the good deeds] that you have sent ahead in days gone by!"

(ഇപ്രകാരം അനുഗൃഹീതരായ എല്ലാവരോടും പറയപ്പെടും): "കഴിഞ്ഞുപോയ നാളുകളിൽ നിങ്ങൾ മുൻകൂട്ടി ചെയ്തുവെച്ചിട്ടുള്ള സൽക്കർമ്മങ്ങൾക്ക് പ്രതിഫലമായി നിങ്ങൾ യഥേഷ്ടം തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. "

69:25

وَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِشِمَالِهِۦ فَيَقُولُ يَٰلَيْتَنِى لَمْ أُوتَ كِتَٰبِيَهْ﴿٢٥﴾

But as for him whose record shall be placed in his left hand,14 he will exclaim: "Oh, would that I had never been shown this my record,

എന്നാൽ, തന്റെ കർമ്മരേഖ ഇടതുകൈയിൽ നൽകപ്പെടുന്നവനാകട്ടെ, അവൻ നിലവിളിക്കും: "ഹാ, എന്റെ ഈ കർമ്മരേഖ എനിക്ക് കാണിച്ചു തരാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു!

69:26

وَلَمْ أَدْرِ مَا حِسَابِيَهْ﴿٢٦﴾

and neither known this my account!

എന്റെ കണക്കെന്തെന്നറിയാതിരുന്നെങ്കില്‍!

69:27

يَٰلَيْتَهَا كَانَتِ ٱلْقَاضِيَةَ﴿٢٧﴾

Oh, would that this [death of mine] had been the end of me!

ഹാ, എന്റെ ആ (മരണം) തന്നെ എന്റെ അന്ത്യമായിരുന്നെങ്കിൽ!

69:28

مَآ أَغْنَىٰ عَنِّى مَالِيَهْ ۜ﴿٢٨﴾

Of no avail to me is all that I have [ever] possessed,

ഞാൻ സമ്പാദിച്ചുകൂട്ടിയതൊന്നും എനിക്ക് ഉപകാരപ്പെട്ടില്ലല്ലോ,

69:29

هَلَكَ عَنِّى سُلْطَٰنِيَهْ﴿٢٩﴾

[and] all my power of argument has died away from me!"15

എന്റെ അധികാരങ്ങളൊക്കെയും എന്നിൽ നിന്നും ഇല്ലാതായിപ്പോയല്ലോ!"

69:30

خُذُوهُ فَغُلُّوهُ﴿٣٠﴾

[Thereupon the command will go forth:] "Lay hold of him, and shackle him,16

(അപ്പോൾ ദൈവ കൽപന പുറപ്പെടും) "അവനെ പിടികൂടൂ, അവന് വിലങ്ങിടൂ,

69:31

ثُمَّ ٱلْجَحِيمَ صَلُّوهُ﴿٣١﴾

and then let him enter hell,

പിന്നീട് അവനെ നരകാഗ്നിയിൽ പ്രവേശിപ്പിക്കൂ,

69:32

ثُمَّ فِى سِلْسِلَةٍۢ ذَرْعُهَا سَبْعُونَ ذِرَاعًۭا فَٱسْلُكُوهُ﴿٣٢﴾

and then thrust him into a chain [of other sinners like him17 - a chain] the length whereof is seventy cubits:18

തുടർന്ന്, എഴുപത് മുഴം നീളമുള്ള ഒരു ചങ്ങലയിൽ (അവനെപ്പോലെയുള്ള മറ്റ് പാപികളോടൊപ്പം ചേർത്ത്) അവനെ തളയ്ക്കൂ:

69:33

إِنَّهُۥ كَانَ لَا يُؤْمِنُ بِٱللَّهِ ٱلْعَظِيمِ﴿٣٣﴾

for, behold, he did not believe in God, the Tremendous,

കാരണം, തീർച്ചയായും അവൻ മഹോന്നതനായ ദൈവത്തിൽ വിശ്വസിച്ചിരുന്നില്ല,

69:34

وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ﴿٣٤﴾

and did not feel any urge19 to feed the needy:

അഗതികൾക്ക് അന്നം നല്‍കാന്‍ അവൻ പ്രേരിപ്പിച്ചിരുന്നുമില്ല.

69:35

فَلَيْسَ لَهُ ٱلْيَوْمَ هَٰهُنَا حَمِيمٌۭ﴿٣٥﴾

and so, no friend has here today,

അതുകൊണ്ട് തന്നെ, ഇന്ന് ഇവിടെ അവന് യാതൊരു സുഹൃത്തുമില്ല,

69:36

وَلَا طَعَامٌ إِلَّا مِنْ غِسْلِينٍۢ﴿٣٦﴾

nor any food save the filth

ഈ മാലിന്യമല്ലാതെ യാതൊരു ആഹാരവുമില്ല,

69:37

لَّا يَأْكُلُهُۥٓ إِلَّا ٱلْخَٰطِـُٔونَ﴿٣٧﴾

which none but the sinners eat!"20

പാപികളല്ലാതെ മറ്റാരും അത് ഭുജിക്കുകയുമില്ല!"

69:38

فَلَآ أُقْسِمُ بِمَا تُبْصِرُونَ﴿٣٨﴾

BUT NAY! I call to witness an that you can see,

എന്നാൽ അങ്ങനെയല്ല! നിങ്ങൾ കാണുന്നവയെക്കൊണ്ട് ഞാൻ സത്യം ചെയ്തു പറയുന്നു,

69:39

وَمَا لَا تُبْصِرُونَ﴿٣٩﴾

as well as all that you cannot see!21

അതുപോലെ നിങ്ങൾക്ക് കാണാൻ കഴിയാത്തവയെക്കൊണ്ടും!

69:40

إِنَّهُۥ لَقَوْلُ رَسُولٍۢ كَرِيمٍۢ﴿٤٠﴾

Behold, this [Quran] is indeed the [inspired] word of a noble apostle,

തീർച്ചയായും, ഈ (ഖുർആൻ) ബഹുമാന്യനായൊരു ദൂതന്റെ (ദൈവിക സന്ദേശപ്രകാരമുള്ള) വചനം തന്നെയാകുന്നു.

69:41

وَمَا هُوَ بِقَوْلِ شَاعِرٍۢ ۚ قَلِيلًۭا مَّا تُؤْمِنُونَ﴿٤١﴾

and is not however little you may [be prepared to] believe it - the word of a poet;

ഇതൊരു കവിയുടെ വചനമല്ല — നിങ്ങൾ എത്ര കുറച്ചു മാത്രമേ വിശ്വസിക്കുന്നുള്ളൂ!

69:42

وَلَا بِقَوْلِ كَاهِنٍۢ ۚ قَلِيلًۭا مَّا تَذَكَّرُونَ﴿٤٢﴾

and neither is it - however little you may [be prepared to] take it to heart - the word of a soothsayer:

ഇതൊരു ജോത്സ്യന്റെ വചനവുമല്ല — നിങ്ങൾ എത്ര കുറച്ചു മാത്രമേ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ!

69:43

تَنزِيلٌۭ مِّن رَّبِّ ٱلْعَٰلَمِينَ﴿٤٣﴾

[it is] a revelation from the Sustainer of all the worlds.

ഇത് സർവ്വലോക പരിപാലകനിൽ നിന്ന് അവതീര്‍ണമായതാകുന്നു.

69:44

وَلَوْ تَقَوَّلَ عَلَيْنَا بَعْضَ ٱلْأَقَاوِيلِ﴿٤٤﴾

Now if he [whom We have entrusted with it] had dared to attribute some [of his own] sayings unto Us,

ഇനി, അദ്ദേഹം (നാം ഈ സന്ദേശം ഏൽപ്പിച്ചിട്ടുള്ള പ്രവാചകൻ) തന്റെ വകയായി ചില വാക്കുകൾ നമ്മളുടെ മേൽ കെട്ടിച്ചമച്ചു പറയാൻ തുനിഞ്ഞിരുന്നെങ്കിൽ,

69:45

لَأَخَذْنَا مِنْهُ بِٱلْيَمِينِ﴿٤٥﴾

We would indeed have seized him by his right hand,22

തീർച്ചയായും നാം വലതുകൈകൊണ്ട് അവനെ പിടികൂടുകയും,

69:46

ثُمَّ لَقَطَعْنَا مِنْهُ ٱلْوَتِينَ﴿٤٦﴾

and would indeed have cut his life-vein.

തുടർന്ന് അദ്ദേഹത്തിന്റെ ജീവരക്തധമനി (മഹാധമനി) നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.,

69:47

فَمَا مِنكُم مِّنْ أَحَدٍ عَنْهُ حَٰجِزِينَ﴿٤٧﴾

and none of you could have saved him!

അങ്ങനെയെങ്കിൽ നിങ്ങളിൽ ഒരാൾക്കും അവനെ അതിൽ നിന്ന് രക്ഷിക്കാൻ കഴിയുമായിരുന്നില്ല!

69:48

وَإِنَّهُۥ لَتَذْكِرَةٌۭ لِّلْمُتَّقِينَ﴿٤٨﴾

And, verily, this [Qur'an] is a reminder to all the God-conscious!23

തീർച്ചയായും, ഈ ഖുർആൻ ദൈവഭയമുള്ളവർക്ക് ഒരു ഉദ്ബോധനം തന്നെയാണ്!

69:49

وَإِنَّا لَنَعْلَمُ أَنَّ مِنكُم مُّكَذِّبِينَ﴿٤٩﴾

And, behold, well do We know that among you are such as will give the lie to it:

തീർച്ചയായും, ഇതിനെ നിഷേധിച്ചു തള്ളിക്കളയുന്നവർ നിങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് നാം നന്നായി അറിയുന്നുണ്ട്:

69:50

وَإِنَّهُۥ لَحَسْرَةٌ عَلَى ٱلْكَٰفِرِينَ﴿٥٠﴾

yet, behold, this [rejection] will indeed become a source of bitter regret for all who deny the truth [of God's revelation]

എങ്കിലും, തീർച്ചയായും ഈ (നിഷേധം) ദൈവിക വെളിപാടിന്റെ സത്യത്തെ തള്ളിക്കളയുന്നവർക്ക് കടുത്ത ഖേദത്തിന് കാരണമായിത്തീരും.

69:51

وَإِنَّهُۥ لَحَقُّ ٱلْيَقِينِ﴿٥١﴾

for, verily, it is truth absolute!

കാരണം, തീർച്ചയായും ഇത് പരമമായ സത്യമാകുന്നു!

69:52

فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ﴿٥٢﴾

Extol, then the limitless glory of thy Sustainer's mighty name!

അതിനാൽ, മഹാത്മാവായ നിന്റെ നാഥന്റെ നാമത്തെ നീ പരമപവിത്രമായി പ്രകീർത്തിക്കുക!

Footnotes by Muhammad Asad

  1. 1. I.e., the Day of Resurrection and Judgment, on which man will become fully aware of the quality of his past life and, freed from all self-deception, will see himself as he really was, with the innermost meaning of all his past doings - and thus of his destiny in the hereafter - blindingly revealed. (Cf. 37:19, the last sentence of 39:68, and 50:21-22.)
  2. 2. Implying that this sudden perception of the ultimate reality will be beyond anything that man can anticipate or imagine: hence, no answer is given to the above rhetorical question.
  3. 3. I.e., the Last Hour (see note 1 on 101:1). For particulars of the pre-Islamic tribes of 'Ad and Thamud, see 7:65-79 and the corresponding notes.
  4. 4. Cf. 7:78.
  5. 5. I.e., Sodom and Gomorrah, the cities of Lot's people (see 11:69-83).
  6. 6. I.e., metonymically (in the consensus of all classical commentators), "your ancestors".
  7. 7. Alluding to the punishment of evildoers and the saving grace bestowed upon the righteous.
  8. 8. I.e., the end of the world as we know it, followed by resurrection and the Last Judgment.
  9. 9. The term as-sarna' may denote here "the sky" or "skies", i.e., the visible firmament, or "heaven" in its allegorical sense, or the aggregate of cosmic systems comprised in the concept of "the universe" (cf. surah 2, note 20). Its being "rent asunder" is perhaps a metaphor for a total breakdown of the cosmic order.
  10. 10. Or: "at its sides".
  11. 11. Since God is infinite in space as well as in time, it is obvious that His "throne" (arsh) has a purely metaphorical connotation, circumscribing His absolute, unfathomable sway over all that exists or possibly could exist (cf. note 43 on 7:54). Hence, too, the "bearing aloft" of the throne of His almightiness cannot be anything but a metaphor - namely, an allusion to the full manifestation of that almightiness on the Day of Judgment. The Qur'an is silent as to who or what the "eight" are on whom this manifestation rests. Some of the earliest commentators assume that they are eight angels; others, that they are eight ranks of angels; while still others frankly admit that it is impossible to say whether "eight" or "eight thousand" are meant (Al-Hasan al-Basri, as quoted by Zamakhshari). Possibly, we have here an allusion to eight (unspecified) attributes of God or aspects of His creation; but, as the Qur'an states elsewhere, "none save God knows its final meaning" (see 3:7 and the corresponding note 8).
  12. 12. I.e., ",whose record shows that he was righteous in his life on earth: cf. 17:71, as well as the symbolic expression "those on the right hand" in 74:39. The linguistic origin of the symbolism of "right" and "left" as "righteous" and "unrighteous" is explained in note 3 on 56:8-9.
  13. 13. Implying that he had always been conscious of resurrection and judgment, and had tried to behave accordingly.
  14. 14. Thus signifying that he had been unrighteous in his earthly life, in contrast with those "whose record will be placed in their right hand" (see verse 19 and note 12 above).
  15. 15. The term sultan, which primarily signifies "power" or "authority", has here - as in many other places in the Qur'an - evidently the meaning of "argument", synonymous with hujjah (Ibn Abbas, Ikrimah, Mujahid, Ad-Dahhak, all of them quoted by Tabari): in this case, an argument or arguments against the idea of life after death and, hence, of divine judgment.
  16. 16. For an explanation of the allegory of "shackles", see note 13 on 13:5, note 44 on the last but one sentence of 34:33, and notes 6 and 7 on 36:8.
  17. 17. See 14:49 - "on that Day thou wilt see all who were lost in sin (al-mujrimin) linked together in fetters" - and the corresponding note 64, which explains my above interpolation of the phrase, "of other sinners like him".
  18. 18. I.e., a chain exceedingly long - the number "seventy" being used here metonymically, as often done in classical Arabic, in the sense of "very many" (Zamakhshari); hence "of a measure the length whereof is known only to God" (Tabari; also Al-Hasan, as quoted by Razi).
  19. 19. Lit., "did not urge", i.e., himself.
  20. 20. The noun ghislin, which appears in the Qur'an only in this one instance, has been variously - and very contradictorily - explained by the early commentators. Ibn Abbas, when asked about it, frankly answered, "I do not know what ghislin denotes" (Razi). The term "filth" used by me contains an allusion to the "devouring" of all that is abominable in the spiritual sense: cf. its characterization in the next verse as "[that] which none but the sinners eat" i.e. (metaphorically) in this world, and, consequently, in the hereafter as well.
  21. 21. The phrase "all that you can see" comprises all the observable phenomena of nature - including man himself and the organic conditions of his own existence - as well as the configuration of human society and the perceptible rules of its growth and decay in the historical sense; whereas "that which you cannot see" relates to the intangible spiritual verities accessible to man's intuition and instinct, including the voice of his own conscience: all of which "bears witness", as it were, to the fact that the light which the divine writ (spoken of in the sequence) casts on innermost realities and interrelations of all that exists objectively - or, as the case may be, manifests itself subjectively in man's own psyche - must be an outcome of genuine revelation, inasmuch as it goes far beyond anything that unaided human intellect could ever achieve.
  22. 22. I.e., deprived him of all ability to act - the "right hand" symbolizing power.
  23. 23. Sc., "who believe in [the existence of] that which is beyond the reach of human perception: cf. 2:2-3.