THE MESSAGE OF THE QURAN

Surah Al-Fatir — The Originator

അല്‍ ഫാത്വിര്‍- · Surah 35 of 114 · 45 verses · Makkah

35:1

ٱلْحَمْدُ لِلَّهِ فَاطِرِ ٱلسَّمَٰوَٰتِ وَٱلْأَرْضِ جَاعِلِ ٱلْمَلَٰٓئِكَةِ رُسُلًا أُو۟لِىٓ أَجْنِحَةٍۢ مَّثْنَىٰ وَثُلَٰثَ وَرُبَٰعَ ۚ يَزِيدُ فِى ٱلْخَلْقِ مَا يَشَآءُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿١﴾

ALL PRAISE is due to God, Originator of the heavens and the earth, who causes the angels to be [His] message-bearers, endowed with wings, two, or three, or four. [Unceasingly] He adds to His creation whatever He wills: for, verily, God has the power to will anything.

ആകാശഭൂമികളുടെ സൃഷ്ടാവായ, രണ്ടും മൂന്നും നാലും ചിറകുകളുള്ള മാലാഖമാരെ സന്ദേശവാഹകരായി നിശ്ചയിച്ച ദൈവത്തിനാകുന്നു സര്‍വ്വസ്തുതിയും . അവനിച്ഛിക്കുന്നതുപോലെ അവന്‍ അവന്റെ സൃഷ്ടികളിലേക്ക് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നു:എന്തെന്നാല്‍, അവനാകുന്നു സകലതിനും കഴിയും ശക്തിയുമുള്ളവന്‍.

35:2

مَّا يَفْتَحِ ٱللَّهُ لِلنَّاسِ مِن رَّحْمَةٍۢ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُۥ مِنۢ بَعْدِهِۦ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٢﴾

Whatever grace God opens up to man, none can withhold it; and whatever He withholds, none can henceforth release: for He alone is almighty, truly wise.

ദൈവം മനുഷ്യര്‍ക്ക് എന്തൊക്കെ അനുഗ്രഹങ്ങള്‍ തുറന്ന് നല്‍കിയോ, ഒരാള്‍ക്കും അതൊന്നും പിടിച്ചുവെക്കാന്‍ സാധിക്കുകയില്ല; അതുപോലെ അവന്‍ എന്തെല്ലാം തടഞ്ഞ് വെച്ചോ, അതൊന്നും ആര്‍ക്കും വിട്ടയക്കാനും സാധ്യമല്ല: അവനാകുന്നു ഏറെ പ്രതാപവാനും യുക്തിജ്ഞനും.

35:3

يَٰٓأَيُّهَا ٱلنَّاسُ ٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ ۚ هَلْ مِنْ خَٰلِقٍ غَيْرُ ٱللَّهِ يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۚ لَآ إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ﴿٣﴾

O men! Call to mind the blessings which God has bestowed upon you! Is there any creator, other than God, that could provide for you sustenance out of heaven and earth? There is no deity save Him: and yet, how perverted are your minds!

അല്ലയോ മനുഷ്യരേ! ദൈവം നിങ്ങള്‍ക്ക് മേല്‍ ചൊരിഞ്ഞ് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ ആലോചിച്ചുനോക്കുക! ആകാശങ്ങളില്‍ നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് വിഭവം ചൊരിഞ്ഞ് തരുന്നവനായി ദൈവമല്ലാതെ മറ്റാരെങ്കിലുമുണ്ടോ? അവനല്ലാതെ മറ്റൊരു ആരാധ്യനില്ല തന്നെ: എന്നിട്ടും നിങ്ങളുടെ മനസ്സുകള്‍ എത്ര വഴികേടിലാണ്!

35:4

وَإِن يُكَذِّبُوكَ فَقَدْ كُذِّبَتْ رُسُلٌۭ مِّن قَبْلِكَ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ﴿٤﴾

But if they [whose minds are perverted] give thee the lie, [O Prophet, remember that] even so, before thy time, have [other] apostles been given the lie: for [the unbelievers always refuse to admit that] all things go back to God [as their source].

എന്നാല്‍ അവര്‍ (മനസ്സുകള്‍ വഴികേടിലായവര്‍) നിന്നെ കളവാക്കുന്നുണ്ടെങ്കില്‍‍, (പ്രവാചകരേ ഓര്‍ക്കുക) നിനക്ക് മുമ്പ് മറ്റ് ദൂതന്മാരും ഇങ്ങനെ കളവാക്കപ്പെട്ടിട്ടുണ്ട്: എന്തെന്നാല്‍ ദൈവത്തിലേക്കാകുന്നു സകല വസ്തുക്കളുടെയും മടക്കം (അവിശ്വാസികള്‍ ഇതംഗീകരിക്കാന്‍ മടിക്കുന്നു).

35:5

يَٰٓأَيُّهَا ٱلنَّاسُ إِنَّ وَعْدَ ٱللَّهِ حَقٌّۭ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۖ وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ﴿٥﴾

O MEN! Verily, God's promise [of resurrection] is true indeed: let not, then, the life of this world delude you, and let not [your own] deceptive thoughts about God delude you!

അല്ലയോ മനുഷ്യരേ! (പുനരുദ്ധാരണനാളിനെക്കുറിച്ചുള്ള) ദൈവത്തിന്റെ വാഗ്ദാനം സത്യമാകുന്നു: ഈ ഐഹിക ജീവിതം നിന്നെ പ്രലോഭിപ്പിക്കാതിരിക്കട്ടെ, അത്പോലെ ദൈവത്തെക്കുറിച്ചുള്ള (നിന്റെ തന്നെ) തെറ്റിദ്ധരിപ്പിക്കുന്ന ചിന്തകളും നിന്നെ വഴിതെറ്റിക്കാതിരിക്കട്ടെ!

35:6

إِنَّ ٱلشَّيْطَٰنَ لَكُمْ عَدُوٌّۭ فَٱتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُوا۟ حِزْبَهُۥ لِيَكُونُوا۟ مِنْ أَصْحَٰبِ ٱلسَّعِيرِ﴿٦﴾

Behold, Satan is a foe unto you: so treat him as a foe. He but calls on his followers to the end that they might find themselves among such as are destined for the blazing flame -

ഓര്‍ക്കുക, ചെകുത്താന്‍ നിന്റെ ശത്രുവാകുന്നു. അതുകൊണ്ട്, അവനെ ശത്രുവായി തന്നെ പരിഗണിക്കുക. ആളിക്കത്തുന്ന നരകാഗ്നിയിലേക്ക് വിധിക്കപ്പെടാനത്രെ അവന്‍ അവന്റെ അനുയായികളെ ക്ഷണിക്കുന്നത്-

35:7

ٱلَّذِينَ كَفَرُوا۟ لَهُمْ عَذَابٌۭ شَدِيدٌۭ ۖ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُم مَّغْفِرَةٌۭ وَأَجْرٌۭ كَبِيرٌ﴿٧﴾

[seeing that] for those who are bent on denying the truth there is suffering severe in store, just as for those who have attained to faith and do righteous deeds there is forgiveness of sins, and a great reward.

സത്യത്തെ നിഷേധിക്കുന്നതില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് ഏറെ വേദനാജനകമായ ശിക്ഷയുണ്ട്, അതുപോലെ വിശ്വസിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് പാപമുക്തിയും വലിയ പ്രതിഫലങ്ങളുമുണ്ട്.

35:8

أَفَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ فَرَءَاهُ حَسَنًۭا ۖ فَإِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۖ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَٰتٍ ۚ إِنَّ ٱللَّهَ عَلِيمٌۢ بِمَا يَصْنَعُونَ﴿٨﴾

Is, then, he to whom the evil of his own doings is [so] alluring that [in the end] he regards it as good [anything but a follower of Satan]? For, verily, God lets go astray him that wills [to go astray], just as He guides him that wills [to be guided]. Hence, [O believer,] do not waste thyself in sorrowing over them: verily, God has full knowledge of all that they do!

(ചെകുത്താന്റെ അനുയായികള്‍ക്കല്ലാതെ) ആര്‍ക്കാണ് തന്റെ തന്നെ ചീത്ത കര്‍മങ്ങള്‍ വളരെ ആകര്‍ഷണീയമായി തോന്നുന്നതും അവസാനം അതുതന്നെയാണ് നല്ലതെന്ന് തോന്നുന്നതും? എന്തെന്നാല്‍, നിശ്ചയമായും, ദൈവം അവനുദ്ദേശിക്കുന്നവരെ ദുര്‍മാര്‍ഗത്തിലാക്കുന്നു, അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുന്നു.ആയതിനാല്‍ (ഹേ വിശ്വാസികളേ) അവരെക്കുറിച്ചോര്‍ത്ത് വിഷമിച്ച് നിങ്ങളുടെ സമയം കളയേണ്ടതില്ല: എന്തെന്നാല്‍, ദൈവം അവര്‍ ചെയ്യുന്ന പ്രവര്‍ത്തികളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവനാകുന്നു!

35:9

وَٱللَّهُ ٱلَّذِىٓ أَرْسَلَ ٱلرِّيَٰحَ فَتُثِيرُ سَحَابًۭا فَسُقْنَٰهُ إِلَىٰ بَلَدٍۢ مَّيِّتٍۢ فَأَحْيَيْنَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ كَذَٰلِكَ ٱلنُّشُورُ﴿٩﴾

AND [remember:] it is God who sends forth the winds, so that they raise a cloud, whereupon We drive it towards dead land and thereby give life to the earth after it had been lifeless: even thus shall resurrection be!

ഓര്‍ക്കുക: ദൈവമാകുന്നു കാറ്റുകളെ അയക്കുന്നത്, അങ്ങനെ അവര്‍ മേഘങ്ങളെ ഉയര്‍ത്തുന്നു, എന്നിട്ട് നാം അവയെ തരിശുഭൂമിയിലേക്ക് അയക്കുകയും അത് വരെ ജീവച്ഛവമായി കടന്നിരുന്ന ഭൂമിക്ക് ജീവന്‍ നല്‍കുകയും ചെയ്യുന്നു: മരിച്ചവരെ പുനര്‍സൃഷ്ടിക്കുന്നതും ഇങ്ങനെയാകുന്നു!

35:10

مَن كَانَ يُرِيدُ ٱلْعِزَّةَ فَلِلَّهِ ٱلْعِزَّةُ جَمِيعًا ۚ إِلَيْهِ يَصْعَدُ ٱلْكَلِمُ ٱلطَّيِّبُ وَٱلْعَمَلُ ٱلصَّٰلِحُ يَرْفَعُهُۥ ۚ وَٱلَّذِينَ يَمْكُرُونَ ٱلسَّيِّـَٔاتِ لَهُمْ عَذَابٌۭ شَدِيدٌۭ ۖ وَمَكْرُ أُو۟لَٰٓئِكَ هُوَ يَبُورُ﴿١٠﴾

He who desires might and glory [ought to know that] all might and glory belong to God [alone]. Unto Him ascend all good words, and the righteous deed does He exalt. But as for those who cunningly devise evil deeds - suffering severe awaits them; and all their devising is bound to come to nought.

ശക്തിയും മഹത്വവും ആഗ്രഹിക്കുന്നവര്‍ ശക്തിയും മഹത്വവും ദൈവത്തിന് (മാത്രമുള്ളതാണെന്ന് മനസ്സിലാക്കിക്കൊള്‍ക). എല്ലാ നല്ല വചനങ്ങളും, എല്ലാ സല്‍ക്കര്‍മങ്ങളും അവനിലേക്കുയര്‍ത്തപ്പെടുന്നു. എന്നാല്‍ വളരെ തന്ത്രപൂര്‍വ്വം ദുഷ് പ്രവൃത്തി കള്‍ ചെയ്യുന്നവരെ കൊടിയ ശിക്ഷ കാത്തിരിക്കുന്നുണ്ട്; അവരുടെ എല്ലാ തന്ത്രങ്ങലും അവസാനം ഉപകാരശൂന്യമായിത്തീരുന്നു

35:11

وَٱللَّهُ خَلَقَكُم مِّن تُرَابٍۢ ثُمَّ مِن نُّطْفَةٍۢ ثُمَّ جَعَلَكُمْ أَزْوَٰجًۭا ۚ وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِۦ ۚ وَمَا يُعَمَّرُ مِن مُّعَمَّرٍۢ وَلَا يُنقَصُ مِنْ عُمُرِهِۦٓ إِلَّا فِى كِتَٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌۭ﴿١١﴾

And [remember:] God creates [every one of] you out of dust, then out of a drop of sperm; and then He fashions you into either of the two sexes. And no female conceives or gives birth unless it be with His knowledge; and none that is long-lived has his days lengthened - and neither is aught lessened of his days - unless it be thus laid down in [God's] decree: for, behold, all this is easy for God.

ഓര്‍ക്കുക: ദൈവം (നിങ്ങളെയെല്ലാവരെയും) മണ്ണില്‍ നിന്നും സൃഷ്ടിച്ചു,എന്നിട്ട് ഒരു ശുക്ലകണത്തില്‍ നിന്നും; അവന്‍ പിന്നീട് നിങ്ങളെ ഇണകളാക്കുകയും ചെയ്തു.അവന്റെ അറിവു കൂടാതെ ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല; അവന്റെ ഇച്ഛക്കനുസരിച്ചല്ലാതെ- ഒരാളുടെയും പ്രായമേറുന്നില്ല- ഒരാളുടെയും ദിനങ്ങള്‍ കുറയുന്നുമില്ല, എന്തെന്നാല്‍, ഇതെല്ലാം ദൈവത്തിന് ഏറെ എളുപ്പമുള്ള കാര്യങ്ങളത്രെ!

35:12

وَمَا يَسْتَوِى ٱلْبَحْرَانِ هَٰذَا عَذْبٌۭ فُرَاتٌۭ سَآئِغٌۭ شَرَابُهُۥ وَهَٰذَا مِلْحٌ أُجَاجٌۭ ۖ وَمِن كُلٍّۢ تَأْكُلُونَ لَحْمًۭا طَرِيًّۭا وَتَسْتَخْرِجُونَ حِلْيَةًۭ تَلْبَسُونَهَا ۖ وَتَرَى ٱلْفُلْكَ فِيهِ مَوَاخِرَ لِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ﴿١٢﴾

[Easy is it for Him to create likeness and variety:] thus, the two great bodies of water [on earth] are not alike - the one sweet, thirst-allaying, pleasant to drink, and the other salty and bitter: and yet, from either of them do you eat fresh meat, and [from either] you take gems which you may wear; and on either thou canst see ships ploughing through the waves, so that you might [be able to] go forth in quest of some of His bounty, and thus have cause to be grateful.

(ഇങ്ങനെ സാമ്യതയുള്ളതും വ്യത്യസ്തതയുള്ളതും സൃഷ്ടിക്കുക എന്നത് അവന് ഏറെ എളുപ്പമുള്ള കാര്യമത്രെ) : അങ്ങനെ (ഭൂമിയിലെ) രണ്ട് ജലശേഖരങ്ങള്‍‍‍‍‍ ഒരേപോലെയാവുന്നില്ല- ഒന്ന് മധുരമുള്ളതും, ദാഹമകറ്റുന്നതും, കുടിക്കാന്‍ പറ്റുന്നതും, മറ്റേത് ഉപ്പു് കലങ്ങിയതും ചവര്‍പ്പ് നിറഞ്ഞതും: എന്നിട്ടും, രണ്ടില്‍‍ നിന്നും നിങ്ങള്‍ക്ക് ശുദ്ധമായ മാംസം ലഭിക്കുന്നുണ്ട്, നിങ്ങള്‍ക്ക് അണിയാനുള്ള ആഭരണങ്ങള്‍ (മുത്തുകള്‍) ലഭിക്കുന്നുണ്ട്; തിരമാലകള്‍ക്കിടയിലൂടെ കപ്പലുകള്‍ കടന്നുപോവുന്നത് രണ്ടിലും നീ കാണുന്നു, അതുകൊണ്ട് നീ ദൈവത്തിനോട് നന്ദിയുള്ളവനാവാനും അവന്റെ അനുഗ്രഹത്തില്‍ നിന്നും അല്‍പ്പം തേടാനും.

35:13

يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّۭ يَجْرِى لِأَجَلٍۢ مُّسَمًّۭى ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ ۚ وَٱلَّذِينَ تَدْعُونَ مِن دُونِهِۦ مَا يَمْلِكُونَ مِن قِطْمِيرٍ﴿١٣﴾

He makes the night grow longer by shortening the day, and He makes the day grow longer by shortening the night; and He has made the sun and the moon subservient [to His laws], each running its course for a term set [by Him]. Thus is God, your Sustainer: unto Him belongs all dominion - whereas those whom you invoke instead of Him do not own so much as the husk of a date-stone!

അവന്‍ പകലിനെ ചുരുക്കിക്കൊണ്ട് രാത്രിയെ ദീര്‍ഘിപ്പിക്കുന്നു, അതുപോലെ പകലിനെ ദീര്‍ഘിപ്പിച്ചുക്കൊണ്ട് രാത്രിയെ ചുരുക്കുകയും ചെയ്യുന്നു; അവന്‍ സൂര്യ-ചന്ദ്രനെ (അവന്റെ നിയമങ്ങള്‍) അനുസരിക്കുന്നവരായി മാറ്റിയിരിക്കുന്നു, അവന്‍ നിശ്ചയിച്ച സമയക്രമത്തിലത്രെ ഇവ ചലിക്കുന്നത് ഇതാകുന്നു നിന്റെ രക്ഷിതാവായ ദൈവം; അവന്റേതാകുന്നു സര്‍വ്വവും- അതേസമയം നീ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരുടെ അധീനതയില്‍ ഒരു പുല്‍നാമ്പ് പോലുമില്ല!

35:14

إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ ۖ وَيَوْمَ ٱلْقِيَٰمَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍۢ﴿١٤﴾

If you invoke them, they do not hear your call; and even if they could hear, they would not [be able to] respond to you. And [withal,] on the Day of Resurrection they will utterly disown your having associated them with God. And none can make thee understand [the truth] like the One who is all-aware.

നീ അവരെ വിളിക്കുമ്പോള്‍, അവര്‍ക്ക് നിങ്ങളുടെ വിളി കേള്‍ക്കാന്‍ സാധിക്കുകയില്ല; ഇനി അഥവാ കേട്ടാല്‍ തന്നെ, അവര്‍ക്ക് നിങ്ങള്‍ക്ക് മറുപടി തരാനും സാധ്യമല്ല. പുനരുദ്ധാരണത്തിന്റെ ദിവസമാകട്ടെ, നിങ്ങള്‍ അവരെ ദൈവത്തിലേക്ക് പങ്ക് ചേര്‍ത്തതിനെ അവര്‍ പൂര്‍ണ്ണമായും നിഷേധിക്കുകയും കൈയ്യൊഴിയുകയും ചെയ്യും!എല്ലാമറിയുന്ന ഒരുവനെപ്പോലെ മറ്റാര്‍ക്കും നിനക്ക് ഈ സത്യങ്ങള്‍ ബോധ്യപ്പെടുത്തി നല്‍കാന്‍ സാധിക്കുകയില്ല

35:15

۞ يَٰٓأَيُّهَا ٱلنَّاسُ أَنتُمُ ٱلْفُقَرَآءُ إِلَى ٱللَّهِ ۖ وَٱللَّهُ هُوَ ٱلْغَنِىُّ ٱلْحَمِيدُ﴿١٥﴾

O men! It is you who stand in need of God, whereas He alone is self-sufficient, the One to whom all praise is due.

അല്ലയോ മനുഷ്യരേ! നിങ്ങളാകുന്നു ദൈവത്തെ ആവശ്യമുള്ളവര്‍, അവന്‍ പരാശ്രയമുക്തനാകുന്നു, അവനാകുന്നു സര്‍വ്വസ്തുതിയും.

35:16

إِن يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍۢ جَدِيدٍۢ﴿١٦﴾

If He so wills, He can do away with you and bring forth a new mankind [in your stead]:

അവന്‍ ഇച്ഛിക്കുകയാണെങ്കില്‍ അവന് നിങ്ങളെ മാറ്റി പകരം പുതിയൊരു മനുഷ്യരാശിയെ കൊണ്ട് വരാം:

35:17

وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٍۢ﴿١٧﴾

nor is this difficult for God.

അവനത് ഒരു ബുദ്ധിമുട്ടുള്ള കാര്യമല്ലത്രെ.

35:18

وَلَا تَزِرُ وَازِرَةٌۭ وِزْرَ أُخْرَىٰ ۚ وَإِن تَدْعُ مُثْقَلَةٌ إِلَىٰ حِمْلِهَا لَا يُحْمَلْ مِنْهُ شَىْءٌۭ وَلَوْ كَانَ ذَا قُرْبَىٰٓ ۗ إِنَّمَا تُنذِرُ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ وَأَقَامُوا۟ ٱلصَّلَوٰةَ ۚ وَمَن تَزَكَّىٰ فَإِنَّمَا يَتَزَكَّىٰ لِنَفْسِهِۦ ۚ وَإِلَى ٱللَّهِ ٱلْمَصِيرُ﴿١٨﴾

AND NO BEARER of burdens shall be made to bear another's burden; and if one weighed down by his load calls upon [another] to help him carry it, nothing thereof may be carried [by that other], even if it he one's near of kin. Hence, thou canst [truly] warn only those who stand in awe of their Sustainer although He is beyond the reach of their perception, and are constant in prayer, and [know that] whoever grows in purity, attains to purity but for the good of his own self, and (that] with God is all journeys' end.

ഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ ഭാരം വഹിക്കപ്പെടുകയില്ല; തന്റെ അതിയായ ഭാരം നിമിത്തം ആരെങ്കിലും മറ്റൊരാളോട് സഹായമഭ്യര്‍ത്ഥിച്ചാല്‍, ഒരാളും അത് വന്ന് ചുമക്കുകയില്ല, അവന്റെ അടുത്ത ബന്ധുക്കള്‍ പോലും. ആയതിനാല്‍, തങ്ങളുടെ ഗ്രാഹ്യശേഷിക്കപ്പുറമാണെങ്കില്‍ ദൈവത്തെ ഭയക്കുന്നവരെയും നിരന്തരം പ്രാര്‍ത്ഥനകളിൽ മുഴുകുന്നവരെയും മാത്രമേ നിനക്ക് സത്യമായും മുന്നറിയിപ്പ് കൊടുക്കാന്‍ സാധിക്കുകയുള്ളൂ. (അറിയുക) ആരെങ്കിലും വിശുദ്ധി കൈക്കൊള്ളുന്നുവെങ്കില്‍ അത് അവന്റെ തന്നെ നല്ലതിന് വേണ്ടിയാകുന്നു, എല്ലാ യാത്രകളുടെയും അവസാനം ദൈവത്തിങ്കലേക്കത്രെ!

35:19

وَمَا يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ﴿١٩﴾

For [thus it is:] the blind and the seeing are not equal;

എന്തെന്നാല്‍: കാഴ്ച്ചയുള്ളവനും അന്ധനും തുലര്യല്ല;

35:20

وَلَا ٱلظُّلُمَٰتُ وَلَا ٱلنُّورُ﴿٢٠﴾

nor are the depths of darkness and the light;

അന്ധകാരവും പ്രകാശവും ഒരുപോലെയല്ല;

Continue reading all 45 verses →
Loading the reader…